മൂന്നാറിൽ അനധികൃത നിർമ്മാണം; 330 നിർമ്മാണങ്ങൾ നടന്നു, കളക്ടറുടെ സത്യവാങ്മൂലം!!

  • By: Akshay
Subscribe to Oneindia Malayalam

മൂന്നാർ: മൂന്നാറിൽ സർക്കാർ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് കളക്ടറുടെ സത്യവാങ്മൂലം. കൈയ്യേറിയവരുടെ പട്ടിക പളക്ടർ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും 330 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെന്നും കളക്ടര്‍ ഹരിത ട്രൈബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്‍ഒസി ഇല്ലാതെയും പെര്‍മിറ്റില്ലാതെയും പണിത 330 അനധികൃത നിര്‍മ്മാണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം നടത്തിയ അനധികൃത നിര്‍മ്മാണങ്ങളുടെ കണക്കെടുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കയ്യേറ്റങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നുണ്ടെന്ന് കളക്ടര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

Munnar

എട്ട് വില്ലേജുകളിലായി അനുമതിയില്ലാതെ പണിത 330 അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടികയാണ് കളക്ടര്‍ ഹരിത ട്രൈബ്യൂണലില്‍ ഹാജരാക്കിയത്. വീട് നിര്‍മ്മിക്കാനുള്ള അനുമതി വാങ്ങി കൂറ്റന്‍ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളുമാണ് പലരും പണിതത്. ലക്ഷ്മിയിലെ പുളിമൂടന്‍ അടക്കമുള്ളവരുടെ വമ്പന്‍ നിര്‍മ്മാണങ്ങളും അനധികൃത നിര്‍മ്മാണങ്ങളില്‍ ഉള്‍പ്പെടും.

English summary
Collector's report about Munnar illegal constructions and encroachment
Please Wait while comments are loading...