കൈയേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമോ? സര്‍ക്കാര്‍ മുട്ടുമടക്കുമോ....മന്ത്രിയുടെ മറുപടി ഇതാണ്

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് സിപിഎമ്മിലും മന്ത്രിസഭയിലും തര്‍ക്കങ്ങള്‍ ഉടലെടുക്കവെ വിശദീകരണവുമായി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. എന്തൊക്കെ സംഭവിച്ചാലും നടപടികളുമായി സര്‍ക്കാന്‍ മുന്നോട്ടുപോവുമെന്ന് തന്നെയാണ് മന്ത്രി ആവര്‍ത്തിക്കുന്നത്.

1

മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നോയെന്ന ചോദ്യത്തിനു സാധാരണ രീതിയിലുള്ള നടപടികളുമായിട്ടാണ് സര്‍ക്കാര്‍ പോവുന്നത്. അതിനെക്കുറിച്ച് ഇപ്പോള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത്. മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് കൂടിയാലാചോന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നല്ലോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ അഭിപ്രായത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നു ചന്ദ്രശേഖരന്‍ വ്യക്തമാക്കി. മൂന്നാറിലെ നടപടികളുമായി മുന്നോട്ടു തന്നെ പോവാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

2

ഇടുക്കിയിലെ കൈയേറ്റവുമായി ബന്ധപ്പട്ട നടപടികള്‍ വ്യക്തികളെ കേന്ദ്രീകരിച്ചിട്ടുള്ളതല്ലെന്നു ചന്ദ്രശേഖരന്‍ നേരത്തേ പറഞ്ഞിരുന്നു. കൈയേറ്റക്കാരായ വലിയ ലോബിയാണ് അവിടെയുള്ളത്. അവര്‍ നാട് മുടിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

English summary
Revenue minister e chandrasekharan says government will go on in munnar assault evacuation
Please Wait while comments are loading...