കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം തുറന്നാല്‍ വെള്ളം എവിടെ എത്തും, ജനങ്ങള്‍ക്ക് അറിയില്ല; ഇത് മാറണമെന്ന് മുരളി തുമ്മാരുകുടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഡാം തുറന്നു വിട്ടാല്‍ വെള്ളം എവിടെ എത്തും എന്നൊക്കെയുള്ള കണക്കുകള്‍ അനവധി വെബ്സൈറ്റുകളില്‍ ഉണ്ടെങ്കിലും ജനങ്ങളില്‍ എത്തിയിട്ടില്ലെന്ന് യു എന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. കേരളത്തിന്റെ പ്രളയപ്രവചനങ്ങള്‍ ഒരു ആപ്പ് ആയി ലഭ്യമാക്കണം. നമ്മള്‍ കേരളത്തിലെ ഏതൊരു പ്രദേശത്ത് നില്‍ക്കുകയാണെങ്കിലും അവിടെ മഴകൊണ്ടൊ ഡാം കൊണ്ടോ ഒക്കെ പ്രളയം ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നൊക്കെ ആര്‍ക്കും അറിയാന്‍ പട്ടണം. വീട് വക്കുന്നതിലും റോഡുണ്ടാക്കുന്നതിലും ഈ കാര്യങ്ങള്‍ ആളുകള്‍ ഉപയോഗിച്ച് തുടങ്ങണമെന്നും അദ്ദേഹം പറയുന്നു. മുരളി തുമ്മാരുകുടിയുടെ വാക്കുകളിലേക്ക്...

muralee

പ്രളയം: പാകിസ്ഥാനില്‍ നിന്നുള്ള പാഠങ്ങള്‍

രണ്ടായിത്തി പത്തില്‍ പാകിസ്ഥാനില്‍ വലിയൊരു പ്രളയം ഉണ്ടായി. പാകിസ്താനിലെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ആയിരുന്നു അത്. പാകിസ്ഥാന്റെ മൂന്നിലൊന്നോളം ഭാഗം വെള്ളത്തിനടിയിലായി, രണ്ടായിരത്തോളം ആളുകള്‍ മരിച്ചു, കോടിക്കണക്കിനാളുകള്‍ ദുരിതത്തിലായി, സാമ്പത്തിക നഷ്ടം രണ്ടുലക്ഷം കോടി രൂപക്കും മുകളിലായി.

നൂറ്റാണ്ടില്‍ ഒരിക്കലൊക്കെയാണ് ഇത്തരം പ്രളയങ്ങള്‍ ഉണ്ടാകാറുള്ളത്. കാര്യം മഴയുടെ അളവ് നൂറു വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള പോലെ എന്ന് പറയുമ്പോള്‍ അത് കൃത്യമായി നൂറു വര്‍ഷത്തില്‍ ഒരിക്കല്‍ വരുക എന്നല്ല, ഓരോ വര്‍ഷവും അത്തരം മഴയുണ്ടാകാന്‍ നൂറിലൊന്നു സാധ്യത ഉണ്ടെന്നാണ്. എന്നാല്‍ പോലും അടുപ്പിച്ചടുപ്പിച്ച് ഇത്തരം പ്രളയങ്ങള്‍ വരാറില്ല.

പക്ഷെ രണ്ടായിരത്തി ഇരുപത്തി രണ്ടില്‍ പാകിസ്ഥാനില്‍ വീണ്ടും പ്രളയം ഉണ്ടായി, മൂന്നിലൊന്നു ഭാഗം വെള്ളത്തിലായി, ആയിരത്തി അഞ്ഞൂറ് പേര്‍ മരിച്ചു, രണ്ടു ലക്ഷം കോടി രൂപയുടെ മുകളില്‍ സാമ്പത്തിക നഷ്ടം ഉണ്ടായി. വീണ്ടും നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമായി.
രണ്ടായിരത്തി പത്തില്‍ തായ്ലണ്ടിലേയും പാകിസ്ഥാനിലേയും പ്രളയങ്ങള്‍ പഠിച്ചതില്‍ നിന്നാണ് കേരളത്തില്‍ ഒരു വന്‍ പ്രളയം ഉണ്ടാകുമെന്ന് ഞാന്‍ രണ്ടായിരത്തി പന്ത്രണ്ടില്‍ മുന്നറിയിപ്പ് നല്‍കിയത്.

തൃശ്ശൂർ ഇങ്ങെടുക്കാന്‍ ഒരിക്കല്‍ കൂടി സുരേഷ് ഗോപി: അടി വാര്യർക്ക്, കോണ്‍ഗ്രസിന് വേണ്ടി ബല്‍റാം തൃശ്ശൂർ ഇങ്ങെടുക്കാന്‍ ഒരിക്കല്‍ കൂടി സുരേഷ് ഗോപി: അടി വാര്യർക്ക്, കോണ്‍ഗ്രസിന് വേണ്ടി ബല്‍റാം

കേരളത്തിലെ അതിന് മുന്‍പുള്ള വന്‍ പ്രളയം ആയിരത്തി തൊള്ളായിരത്തി ഇരുപത്തി മൂന്നിലായിരുന്നല്ലോ. രണ്ടായിരത്തി പതിനെട്ടില്‍ പ്രളയം എത്തിയപ്പോള്‍ ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ആണെന്നും ഇനി വലിയൊരു പ്രളയം അടുത്തെങ്ങും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും വെറുതെ മോഹിക്കുന്നവര്‍ ഉണ്ട്.

അത് പക്ഷെ അസ്ഥാനത്താണ്. കാലാവസ്ഥ പ്രവചനങ്ങള്‍ തന്നെ പറയുന്നത് നൂറ്റാണ്ടില്‍ ഒരിക്കല്‍ വരുന്ന മഴ ഇനിയിപ്പോള്‍ നാല്പത് വര്‍ഷത്തില്‍ ഒരിക്കല്‍ വരുമെന്നാണ്. നാല്‍പതു വര്‍ഷത്തിനിടയില്‍ വരുന്ന മഴയാകട്ടെ എന്ന് വേണമെങ്കിലും വരാം.

രണ്ടായിരത്തി പതിനെട്ടില്‍ നിന്നും നമ്മള്‍ കുറച്ചു പാഠങ്ങള്‍ ഒക്കെ പഠിച്ചിട്ടുണ്ട്. ഡാം ഓപ്പറേഷനില്‍ ഒക്കെ അല്പം കൂടി പ്രൊഫഷണലിസം വന്നിട്ടുണ്ട്. പക്ഷെ ഡാം തുറന്നു വിട്ടാല്‍ വെള്ളം എവിടെ എത്തും എന്നൊക്കെയുള്ള കണക്കുകള്‍ അനവധി വെബ്സൈറ്റുകളില്‍ ഉണ്ടെങ്കിലും ജനങ്ങളില്‍ എത്തിയിട്ടില്ല. ഇത് മാറണം. കേരളത്തിന്റെ പ്രളയപ്രവചനങ്ങള്‍ ഒരു ആപ്പ് ആയി ലഭ്യമാക്കണം. നമ്മള്‍ കേരളത്തിലെ ഏതൊരു പ്രദേശത്ത് നില്‍ക്കുകയാണെങ്കിലും അവിടെ മഴകൊണ്ടൊ ഡാം കൊണ്ടോ ഒക്കെ പ്രളയം ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നൊക്കെ ആര്‍ക്കും അറിയാന്‍ പട്ടണം. വീട് വക്കുന്നതിലും റോഡുണ്ടാക്കുന്നതിലും ഈ കാര്യങ്ങള്‍ ആളുകള്‍ ഉപയോഗിച്ച് തുടങ്ങണം. പ്രളയ സാധ്യതയുള്ള ഓരോ ഗ്രാമത്തിനും വേണ്ടത്ര പ്ലാനിങ്ങുകള്‍ വേണം. കഴിഞ്ഞ പ്രളയ കാലത്ത് ആശുപത്രികളും സര്‍ക്കാര്‍ ഓഫീസുകളും ഒക്കെ വെള്ളത്തില്‍ മുങ്ങി കിടക്കുന്നത് ഞാന്‍ കണ്ടു, ഈ ക്രിട്ടിക്കല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഒക്കെ പ്രളയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പ്ലാന്‍ ചെയ്തിട്ടുണ്ടോ?

യോഗിയെ ഞെട്ടിച്ച് ലഖ്‌നൗവില്‍ അഖിലേഷിന്റെ കൂറ്റന്‍ കാല്‍നട മാര്‍ച്ച്; സര്‍ക്കാരിനോട് ഏറ്റുമുട്ടലിന് പ്രതിപക്ഷംയോഗിയെ ഞെട്ടിച്ച് ലഖ്‌നൗവില്‍ അഖിലേഷിന്റെ കൂറ്റന്‍ കാല്‍നട മാര്‍ച്ച്; സര്‍ക്കാരിനോട് ഏറ്റുമുട്ടലിന് പ്രതിപക്ഷം

കുട്ടനാട്ടിലും അതിലേക്ക് വരുന്ന നദികളിലും റൂം ഫോര്‍ ദി റിവര്‍ ഒക്കെ കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കണം. ഇതിനൊക്കെ സമയം എടുക്കുമെന്ന് നെതെര്‍ലാന്‍ഡ്സിലെ കണക്കുകള്‍ കാണിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നമുക്കിനി നാല്പതോ നൂറോ വര്ഷം ഉണ്ട് അടുത്ത പ്രളയത്തിലേക്ക് എന്ന് പ്രതീക്ഷ വേണ്ട, അടുത്ത വര്‍ഷം തൊട്ട് എന്നും ഇതുണ്ടാകാം.

കഴിഞ്ഞ പ്രളയം ഉണ്ടായപ്പോള്‍ വെള്ളം എവിടെ വരെ എത്തി എന്നത് ഒന്ന് മാര്‍ക്ക് ചെയ്ത് വക്കണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഒക്കെ അത് മാര്‍ക്ക് ചെയ്യണം എന്ന് ഒരു ഉത്തരവും കണ്ടിരുന്നു. പക്ഷെ പ്രായോഗികമായി നോക്കുമ്പോള്‍ അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒഴിച്ച് ഈ വിവരം ഇപ്പോഴും ലഭ്യമല്ല. സ്ഥലവില കുറയും എന്നോര്‍ത്ത് പറ്റുന്നവരൊക്കെ ഈ വിവരം മറച്ചു വെക്കാനാണ് ശ്രമിക്കുന്നതും. മനുഷ്യനേ മറവിയുള്ളൂ, പ്രകൃതിക്കില്ല. രണ്ടാമന്‍ പറയുന്നത് കേട്ടാല്‍ ദുഖിക്കേണ്ട എന്നാണല്ലോ.

ബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരിബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരി

English summary
Muralee Thummarukudy Says Kerala flood forecasts should be made available on app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X