Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ പോവുകയാണ്: അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മുരളീധരന്‍

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്ന് വിധിവന്നതിനേ തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ പഴയ ഗ്രൂപ്പ് പോരും ചര്‍ച്ചയായിരുന്നു. കരുണാകരന് അധികാരം നഷ്ടമാക്കാന്‍ എതിര്‍ ചേരി മെനഞ്ഞ കഥയായിരുന്നു ചാരക്കേസെന്ന വിമര്‍ശനാമാണ് ഉയര്‍ന്നത്.

ചാരക്കേസില്‍ നമ്പിനരായണന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിയില്‍ നിന്ന് നീതി ലഭിച്ചപ്പോള്‍ അത് അന്തരിച്ച കരുണാകരന് കൂടി ലഭിച്ച നീതിയാണെന്നും വിലയിരുത്തപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ ഉമ്മന്‍ചാണ്ടിയുള്‍പ്പടേയുള്ളവരാണ് നമ്പിനാരായാണന് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് ഇപിജയരാജന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി കെ മുരളീധീരന്‍ രംഗത്തെത്തിയിരിക്കുന്നത്.

ചാരക്കേസിലെ വിധി

ചാരക്കേസിലെ വിധി

ഐഎസ്ആര്‍ഓ ചാരക്കേസിലെ വിധി പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കരുണാകരനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ എതിര്‍ഗ്രൂപ്പായ ആന്റണി വിഭാഗം ചാരക്കേസിനെ വിദഗ്ധമായി ഉപയോഗിച്ചുവെന്നും ചില പത്രങ്ങള്‍ ഇവര്‍ക്ക് പിന്തുണനല്‍കിയെന്നുമുള്ള ആരോപണങ്ങള്‍ നിലവിലുണ്ട്.

നമ്പിനാരായണന് നഷ്ടപരിഹാരം

നമ്പിനാരായണന് നഷ്ടപരിഹാരം

ഈ സാഹചര്യത്തിലാണ് നമ്പിനാരായണന് സുപ്രീംകോടതി നഷ്ടപരിഹാരം ആന്റണിയും ഉമ്മന്‍ചാണ്ടിയും നല്‍കണമെന്ന പ്രസ്താവനയുമായി മന്ത്രി ഇപി ജയരാജനുള്‍പ്പടേയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പുതിയ രാഷ്ട്രീയ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കരുണാകരന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍.

ഗ്രൂപ്പിസത്തിന്റെ പേരിലല്ല

ഗ്രൂപ്പിസത്തിന്റെ പേരിലല്ല

മുഖ്യമന്ത്രിയായിരുന്നു കെ കരുണാകരന് മുഖ്യമന്ത്രി രാജിവെച്ചത് പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ പേരിലല്ല. കരുണാകരന്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന ചിലഘടകക്ഷികള്‍ അന്ന് നിലപാടെടുത്തതിനലാണ് അദ്ദേഹം രാജിവെച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചുവെന്ന് എന്ന് കരുണാകരന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇനി അക്കാര്യത്തില്‍ പാര്‍ട്ടിയില്‍ പൊതു ചര്‍ച്ച നടക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ല. രാജ്യത്ത് കോണ്‍ഗ്രസ് പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ട.

വരുന്ന ലോകസഭാ

വരുന്ന ലോകസഭാ

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോവുന്ന സാഹചര്യമാണ് ഉള്ളത്. ഈ ഘട്ടത്തില്‍ തെളിവില്ലാതെ മൈതാന പ്രസംഗം നടത്തിയത് കൊണ്ട് കാര്യമില്ല. കേസില്‍ നീതികിട്ടാതെ കരുണാകരന് മാത്രമായിരുന്നെന്നും മുരളി അഭിപ്രായപ്പെട്ടു.

നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരാണ്

നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരാണ്

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരാണ്. അങ്ങനെയാണ് സുപ്രീംകോടതി വിധിയില്‍ പറയുന്നത്. നമ്പിനാരായണന് കോണ്‍ഗ്രസ് നേതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടയേരി ബാലകൃഷ്ണന്റെയേും ഇപി ജയരാജന്റെയും അഭിപ്രയാത്തിന് മുരളിയുടെ മറുപടി ഇതായിരുന്നു.

കറുത്തപാട്

കറുത്തപാട്

സുപ്രീംകോടതിയുടെ തീരുമാനം ചരിത്രപരമാണ്.നമ്പിനാരായണന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. കെ കരുണാകരന്‍ രാജിവെച്ചപ്പോള്‍ ജീവിതത്തിലുണ്ടായ കറുത്തപാട് മരണശേഷമാണെങ്കിലും പൂര്‍ണ്ണമായി ഇല്ലാതായി എന്നത് മകനെന്ന നിലയില്‍ പ്രത്യേകിച്ചു സന്തോഷമുണ്ടെന്നും മുരളി പറഞ്ഞു.

ഗൂഢാലോചനകള്‍ പുറത്തുവരും

ഗൂഢാലോചനകള്‍ പുറത്തുവരും

ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്‍മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകള്‍ പുറത്തുവരും. അതിനു മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനിപ്പോള്‍ തെളിവില്ല. സംഭവത്തില്‍ കെ കരുണാകരനെ രാജിവെപ്പിക്കാനായി അവസാനമായി ശ്രമിച്ചത് നരസിംഹ രാവുവാണെന്നായിരുന്നു വിധി വന്നയുടനേയുള്ള മുരളീധരന്റെ പ്രതികരണം.

റാവുവിന് പകരം

റാവുവിന് പകരം

ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് നരസിംഹ റാവുവിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കരുണാകരന്റെ പേരുമുണ്ടായിരുന്നു. അങ്ങനെയാണ് കരുണാകരനെ ചാരക്കേസില്‍ കുടുക്കിയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ചാരക്കേസിലെ വിധി

ചാരക്കേസിലെ വിധി

1994 നവംബര്‍ 30 നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലാവുന്നത്. 24 വര്‍ഷമായി നമ്പിനാരായണന്‍ തുടരുന്നു നിയമയുദ്ധത്തില്‍ നിര്‍ണായകമായ വിധിയാ.ണ് കഴിഞ്ഞ ദിവസമുണ്ടായത്. നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് അനാവശ്യമായിരുന്നെന്നും അഭിപ്രായപ്പെട്ടു.

നഷ്ടപരിഹാരത്തിനല്ല

നഷ്ടപരിഹാരത്തിനല്ല

നഷ്ടപരിഹാരത്തിനല്ല ആദ്യ പരിഗണനയെന്ന് നമ്പിനരായണന്‍ കോടതിയോട് ആദ്യമേ വ്യക്തമാക്കിയരുന്നു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെവിടരുത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

മനപ്പൂര്‍വ്വം കേസില്‍പ്പെടുത്തി

മനപ്പൂര്‍വ്വം കേസില്‍പ്പെടുത്തി

കേസ് വ്യാജമാണെന്ന് സിബിഐ നമ്പിനാരായണനെതിരായ കേസ് വ്യാജമാണെന്ന് സിബിഐ നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. നമ്പിനാരായണനെ മനപ്പൂര്‍വ്വം കേസില്‍പ്പെടുത്തിയതാണെന്നും കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്നും തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+