കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തോല്‍ക്കുന്നത് നമ്മുടെ ഭരണഘടനാ സംവിധാനങ്ങള്‍ കൂടിയാണ്' വൈറലായി മുരളി തുമ്മാരകുടിയുടെ കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും ഇന്ന് പുലര്‍ച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. പുലര്‍ച്ചെ 4.40 ഓടെയായിരുന്നു അവര്‍ എത്തിയത്. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് ബിജെപിയും ആര്‍എസ്എസും നടത്തുന്ന പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്തിയും ആറംഗസംഘവും കഴിഞ്ഞ 12 മണിക്കൂറായി വിമാനത്താവളത്തില്‍ തുടരുകയാണ്. എന്തൊക്കെ സംഭവിച്ചാലും തൃപ്തിയെ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധകരുടെ നിലപാട്. അതേസമയം എന്ത് സംഭവിച്ചാലും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നാണ് തൃപ്തിയും ആവര്‍ത്തിക്കുന്നത്.

അതേസമയം തൃപ്തിയെ തടയുന്ന നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുരളി തുമ്മാരകുടി. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതിഷേധത്തെ വിമര്‍ശിച്ചത്.

 ശബരിമലയില്‍

ശബരിമലയില്‍

കുത്തിയിരിക്കുന്ന വിശ്വാസം, നോക്കുകുത്തിയാകുന്ന ഭരണഘടന.നെടുന്പാശ്ശേരിയിൽ നിന്നുള്ള കാഴ്ചകൾ ഏറെ സങ്കടപ്പെടുത്തുന്നു, വിഷമിപ്പിക്കുന്നു.ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തരത്തിൽ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ വിധി അനുസരിച്ച് മുൻകൂട്ടി അറിയിച്ചിട്ടാണ് തൃപ്തി ദേശായിയും കൂട്ടരും ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയിരിക്കുന്നത്.

 ഭരണഘടന

ഭരണഘടന

അവർക്ക് പുറത്തിറങ്ങാനോ ശബരിമലയിലേക്ക് പോകാനോ പറ്റുന്നില്ല.അവരെ സമാധാനപരമായോ അക്രമാസക്തമായോ എതിർത്ത് ശബരിമലയിലേക്ക് പോകുന്നത് തടയുന്പോൾ തോൽക്കുന്നത് തൃപ്തി ദേശായി എന്ന വ്യക്തി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങൾ മൊത്തമാണ്.

 വിരോധാഭാസം

വിരോധാഭാസം

നമ്മുടെ ഭരണഘടനാ സംവിധാനമനുസരിച്ച് സുപ്രീം കോടതിയിൽ അടുത്ത തീരുമാനത്തിനായി റിവ്യൂ ഹർജിയും റിട്ട് ഹർജിയും കൊടുത്തിരിക്കുന്നവരും അതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നവരുമാണ് പ്രതിഷേധക്കാരിൽ അധികവും എന്നത് വിരോധാഭാസമാണ്.

 അധിക നാള്‍ ആയിട്ടില്ല

അധിക നാള്‍ ആയിട്ടില്ല

അവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് വിധി കിട്ടാൻ ഭരണഘടന വേണം, അല്ലെങ്കിൽ വേണ്ട.ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന ലോകം ഉണ്ടായിട്ട് അധികം നാളുകൾ ആയിട്ടില്ല. ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ കുതിച്ചുചാട്ടമുണ്ടായത് വ്യക്തികളുടെയോ മതങ്ങളുടെയോ ഇഷ്ടത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും മാറി എല്ലാവർക്കും ബാധിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾ ഭരിക്കപ്പെട്ടു തുടങ്ങിയപ്പോൾ ആണ്.

 മനസിലാക്കും

മനസിലാക്കും

ഇതൊക്കെ നമ്മൾ എന്നെങ്കിലും മനസ്സിലാക്കും എന്നത് ഉറപ്പാണ്. അത് നീതിയും ന്യായങ്ങളും വിധിപോലെ നടപ്പിലാക്കാൻ ഭരണഘടനയുടെ സംവിധാനങ്ങൾ ശക്തമായി ഇടപെടുന്പോൾ ആണോ, അതോ നാട്ടിൽ നീതിയും ന്യായവും നടപ്പിലാക്കാൻ ഒരു ഭരണഘടന ഇല്ലാതാകുന്ന കാലത്താണോ എന്നതേ സംശയമുള്ളൂ.

 കാത്തോളണേ

കാത്തോളണേ

ഒന്നാമത്തേത് ആകണമെന്നാണ് ആഗ്രഹമെങ്കിലും പോക്ക് കണ്ടിട്ട് രണ്ടാമത്തേതിനാണ് സാധ്യത.
"എൻറെ ഭരണഘടനേ, നിന്നെ നീ തന്നെ കാത്തോളണേ"
മുരളി തുമ്മാരുകുടി

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
murali thummarakudy facebook post about sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X