വധശ്രമക്കേസ് പ്രതി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കവേ പൊലീസ് പിടിയില്‍
തിരുവനന്തപുരം: വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി മമ്മൂട്ടിയുടെ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവേ തിരുവനന്തപുരത്ത് അറസ്റ്റിലായാതായി റിപ്പോര്‍ട്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊലക്കേസ് പ്രതിയെ പൊലീസ് പിടിച്ചത്.
പൊലീസ് വേഷമിട്ട് ഷൂട്ടുംഗില്‍ പങ്കെടുക്കവെയാണ് പ്രതിയെ യഥാര്‍ത്ഥ പൊലീസ് പിടികൂടുന്നത്. നേമം കല്ലിയൂര്‍ കാക്കാമൂല കണ്ണങ്കുഴി വീട്ടില്‍ ധര്‍മ്മ എന്ന് വിളിയ്ക്കുന്ന സന്തോഷ് (36) ആണ് പൊലീസ് പിടിയിലായത്.

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ചിത്രീകരണം നടക്കുമ്പോഴാണ് സന്തോഷ് അറസ്റ്റിലായത്. ലാത്തിച്ചാര്‍ജില്‍ പങ്കെടുക്കുന്ന പൊലീസിന്റെ വേഷമായിരുന്നു ഇയാളുടേത്. ആളെ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2006ല്‍ കുമാരപുരം മുരുകന്‍ കോവിലിന് സമീപത്ത് വച്ച് ചെന്നിലോട് സ്വദേശിയായ രംഗനാഥന്റെ 15വയസുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ്. ഇയാളെ പിടികൂടാനായി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


Click it and Unblock the Notifications