യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം!! അഭിഭാഷകനും പങ്ക്!പ്രതികളെ സഹായിച്ചതിങ്ങനെ!!

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ. വളവനാട് കോൾഗേറ്റ് ജങ്ഷന് കിഴക്ക് തൈപ്പറമ്പിൽ വിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാതിരപ്പള്ളിക്ക സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സോണി എന്ന കോഴി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിജേഷിനെ അറസ്റ്റ് ചെയ്തത്.

പ്രതികളെ രക്ഷപ്പെടാൻ, സഹായിക്കൽ, ആയുധം ഒളിപ്പിക്കൽ. ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിനി ശേഷം ഇയാൾ ഒളിവിലായിരുന്നു. ഏറെ നാളായി പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. സിഐ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

arrest

മേയ് ഒമ്പതിനാണ് കൊലപാതകം നടന്നത്. സോണിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം എത്തിയ പ്രതികളെ ഇയാൾ സഹായിച്ചതിന് വ്യക്തമായ തെളിവുണ്ട്. ആയുധങ്ങൾ ഇയാൾ തന്നെയാണ് ഒളിപ്പിച്ചത്. ഇത് പിന്നീട് കണ്ടെത്തി.
പരുക്കേറ്റ പ്രതികളുമായി ഇയാൾ കോട്ടയം മെഡിക്കൽ കോളേജിലും അവിടെ നിന്ന് കറുകച്ചാൽ ആശുപത്രിയിൽ പോയതും പോലീസ് കണ്ടെത്തി.

കേസിലെ അഞ്ച് പ്രതികളായ പാതിരപ്പള്ളി കട്ടിക്കാട് സാജൻ, അയ്യങ്കാളി രാമവർമ കവലയ്ക്ക് സമീപം പുതുവൽ നന്ദു, കട്ടമ്പുറത്ത് ഷാരോൺ, പൂങ്കാവ് തോട്ടക്കാട് ബിബിൻ, കാളാത്ത് വർഗീസ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

English summary
murder case police arrested lawyer.
Please Wait while comments are loading...