Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസില്‍ വച്ച് ഭാര്യയുടെ ദേഹത്ത് സ്പര്‍ശിച്ചയാളെ വെട്ടികൊന്നു

മറയൂര്‍: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍. ഭാര്യയുടെ ദേഹത്ത് സ്പര്‍ശിച്ചതിനാണ് യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി പൊലീസ് കണ്ടെടുത്തു. പള്ളനാട് ഭാഗത്തുള്ള കലുങ്കിനടിയില്‍ നിന്നാണ് തൊണ്ടി മുതല്‍ കണ്ടെടുക്കുന്നത്.

ജൂലൈ 13ന് രാത്രി പന്ത്രണ്ടരയോടെയാണ് മാട്ടുപ്പെട്ടി ഇന്‍ഡോ-സ്വിസ് പ്രോജക്ടിലെ താല്‍ക്കാലിക ഡ്രൈവര്‍ ബാല സുബ്രഹ്മണ്യനെ മറയൂര്‍ കുടവയല്‍ സ്വദേശി രാജേഷ് (വടിവേലു)ലക്കം ഭാഗത്ത് ബസ് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

Blood knife

സംഭവദിവസം ഭാര്യയുമായി ഉദുമല്‍പേട്ടയില്‍ നിന്ന് മറയൂരിലേയ്ക്ക് യാത്രചെയ്യുമ്പോള്‍ പ്രതിയുടെ ഭാര്യയെ സുബ്രഹ്മണ്യന്‍ കയറിപ്പിടിച്ചു. ബസില്‍ രണ്ട് ലൈറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ യാത്രക്കാരന്‍ കയറിപ്പിടിച്ച വിവരം ബസില്‍ നിന്നിറങ്ങിയ ശേഷമാണ് സ്ത്രീ ഭര്‍ത്താവിനോട് പറഞ്ഞത്.

യാത്രയ്ക്കിടെ ഇവര്‍ സീറ്റില്‍ നിന്ന ഇടയ്ക്ക് എഴുനേറ്റിരുന്നു. കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറയുകയും ചെയ്ത. ബസിറങ്ങിയ ശേഷം ഭാര്യ തന്നോടിക്കാര്യം പറഞ്ഞെന്ന് വടിവേലു പറയുന്നു. വീട്ടിലെത്തിയ ഇയാള്‍ വെട്ടുകത്തിയുമായി ബസ് പിന്തുടരുകയും മുന്‍സീറ്റിലിരുന്ന യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം തളര്‍ച്ചയും, സംസാര ശേഷി നഷ്ടമായതായും അഭിനയിച്ച് വടിവേലു പൊലീസിനെ ചുറ്റിച്ചു. എന്നാല്‍ നിരവധി വൈദ്യ പരിശോധനകള്‍ നടത്തിയ ശേഷമാണ് പ്രതിയ ഡിസ് ചാര്‍ജ്ജ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+