ആര്‍എസ്എസ് നേതാവിന്‍റെ കൊല: എട്ട് സിപിഎമ്മുകാര്‍ക്കെതിരെ കേസ്

കിഴക്കേ കതിരൂരിലെ ഡയമണ്ട് മുക്കില്‍ വച്ച് കഴിഞ്ഞ ദിവസമാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് മനോജിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.
സംഭവത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നതിലുള്ള ഭയമാണ് ഇത്തരമൊരു കൊലപാതകത്തിന് വഴിവച്ചതെന്നും നേതാക്കള്‍ ആരോപിച്ചു.
മനോജിന്റെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ തലവനെ മാറ്റണമെന്നും ബിജെപി ആവശ്യപ്പെടുന്നു. സിപിഎം അനുഭാവിയായ ഉദ്യോഗസ്ഥാണ് ഇയാള്‍ എന്നാണ് ആരോപണം. കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന് ബിജെപി നേതാവ് പികെ കൃഷ്ണ ദാസ് ആവശ്യപ്പെട്ടു.
ആര്‍എസ് പ്രവര്‍ത്തകന്റെ കൊലപാതകം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയ ദിവസം തന്നെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്നകാര്യവും ശ്രദ്ധേയമാണ്.












Click it and Unblock the Notifications