കോഴിക്കോട് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയതിന് കാരണം...പോലീസ് പറയുന്നത് ഞെട്ടിക്കും!!

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: മടവൂരില്‍ വെള്ളിയാഴ്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ കാരണം പീഡനം ചെറുത്തതിനാലാണെന്ന് പോലീസ്. സിഎം സെന്റര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ അബ്ദുല്‍ മാജിദാണ് (13) കുത്തേറ്റു മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇയാള്‍ അഞ്ചു തവണ കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു.എന്നാല്‍ മാജിദ് ഇതിനു തയ്യാറായില്ലെന്ന് സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

1

വെള്ളിയാഴ്ച രാവിലെ ഒന്‍പതിനും പത്തിനുമിടയിലാണ് നടക്കുന്ന സംഭവം നടന്നത്. താമസസ്ഥലത്തു വച്ചാണ് മാജിദിനെ ഷംസുദ്ദീന്‍ കുത്തിക്കൊലപ്പെടുത്തിയത്. മാനന്തവാടി കല്ലൂര്‍ പഴഞ്ചേരിക്കുന്ന് ചിറയില്‍ മമ്മൂട്ടി സഖാഫിയുടെ മകനാണ് മാജിദ്. പ്രകോപനമൊന്നുമില്ലാതെയാണ് മാജിദിനെ ഷംസുദ്ദീന്‍ ആക്രമിച്ചത്. ഇയാള്‍ കുത്താന്‍ ഉപയോഗിച്ച കത്തി മടവൂരില്‍ നിന്നു പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

2

വെള്ളിയാഴ്ച മദ്രസയ്ക്ക് അവധിയായതിനാല്‍ കുട്ടികള്‍ ഹോസ്റ്റലിലായിരുന്നു. ഹോസ്റ്റലിനു മുന്നില്‍ വച്ച് ഷംസുദ്ദീന്‍ കുറച്ചു കുട്ടികളെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. അവര്‍ കുതറി മാറിയപ്പോള്‍ അയാള്‍ മാജിദിനെ പിടിച്ചുവച്ചു. തുടര്‍ന്നു കത്തി കൊണ്ട് വയറില്‍ കുത്തുകയായിരുന്നു. കുത്തേറ്റ മാജിദ് ഉസ്താദിനോട് വിവരം പറയാന്‍ ഓടിയെങ്കിലും കുഴഞ്ഞുവീണു. തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

English summary
Kozhikode murder case: Convict tried to rape boy says police
Please Wait while comments are loading...