സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലീം ലീഗ്; സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുന്നു
കോഴിക്കോട്: സാക്കിര്‍ നായിക്കിനെ ശക്തമായി ന്യായീകരിച്ച് മുസ്ലീം ലീഗ്. ബംഗ്ലാദേശ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നിരീക്ഷിക്കണമെന്ന് ആവശ്യമുയര്‍ത്തുന്ന മത പ്രഭാഷകനാണ് സാക്കിര്‍ നായിക്ക്.
മുസ്ലീം ലീഗ് സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിന് ശേഷം ഇടി മുഹ്മദ് ബഷീര്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സാക്കിര്‍ ഹുസൈനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയത്.
. സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്നും അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ മുന്‍ വിധിയോടെയാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സാക്കിര്‍ നായിക്ക് ഇത്രയും കാലം നിഗൂഢ കേന്ദ്രങ്ങളിലല്ല പ്രവര്‍ത്തിച്ചത്. തീവ്രവാദത്തെ കുറിച്ചും ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാണ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുറ്റപത്രം സമര്‍പ്പിക്കുന്നത് പോലെയാണെന്നും ലീഗ് അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മത വിശ്വാസത്തിനും മത പ്രചരണത്തിനും എതിരാണെന്നും ബഷീര്‍ പറഞ്ഞു. മുസ്ലീം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ കനത്ത സ്വാധീനമുള്ള മത പ്രചാരകനാണ് സാക്കിര്‍ നായിക്ക്.












Click it and Unblock the Notifications