കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമ തെഹ്ലിയ ഇനി പുറത്ത്; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

Google Oneindia Malayalam News

മലപ്പുറം: അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തഹ്ലിയയെ നീക്കി. എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസിന് എതിരായ പരാതിക്ക് പിന്നില്‍ ഫാത്തിമ തഹ്ലിയ ആണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഫാത്തിമ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. ഇതിനിടെ, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ കാര്യം അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ പ്രതികരിച്ചു.

ഹരിതയ്ക്ക് പുതിയ കമ്മിറ്റി; കടുത്ത അതൃപ്തിയെന്ന് ഫാത്തിമ തഹ്‌ലിയ, ലീഗ് നേതൃത്വത്തെ അറിയിക്കുംഹരിതയ്ക്ക് പുതിയ കമ്മിറ്റി; കടുത്ത അതൃപ്തിയെന്ന് ഫാത്തിമ തഹ്‌ലിയ, ലീഗ് നേതൃത്വത്തെ അറിയിക്കും

നേരത്തെ പികെ നാവിസിന് എതിരായ പരാതി നല്‍കിയ ഹരിത മുന്‍ഭാരവാഹികള്‍ക്ക് തെഹ്ലിയ പിന്തുണ നല്‍കിയിരുന്നു. കൂടാതെ പുനസംഘടിപ്പിച്ച ഹരിത കമ്മിറ്റിയിലും തെഹ്ലിയ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ ഹരിത കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു.

kerala

പിഎച്ച് ആയിഷ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറി, നയന സുരേഷ് ട്രഷറര്‍ ആയിട്ടാണ് പുതിയ കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് തെഹ്ലിയ അതൃപ്തി പ്രകടിപ്പിച്ചത്. പുതിയ ഭാരവാഹികളോടല്ല എതിര്‍പ്പെന്നും തിരഞ്ഞെടുത്ത രീതിയോടാണ് വിയോജിപ്പുള്ളതെന്നും ഫാത്തിമ തെഹ്ലിയ വ്യക്തമാക്കിയിരുന്നു.

മുസ്ലിം ലീഗ് നേതൃത്വത്തെ ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കും. പാര്‍ട്ടി വേദികളില്‍ പ്രതികരിക്കും. ഹരിതയോട് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ വിയോജിപ്പുണ്ട്. വാര്‍ത്ത വന്നപ്പോഴാണ് കമ്മിറ്റിയെ കുറിച്ച് അറിയുന്നത്. കടുത്ത നീതി നിഷേധമാണ് ഹരിത ഭാരവാഹികള്‍ നേരിട്ടത്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ എംഎസ്എഫ് നേതൃത്വത്തോട് അഭിപ്രായം തേടേണ്ടതാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

അതേസമയം, വനിത കമ്മിഷന് പരാതി നല്‍കിയവരെയും അവരെ പിന്തുണച്ചവരെയും വെട്ടിനിരത്തിയെന്ന് നേരത്തെ പിരിച്ചുവിട്ട കമ്മിറ്റിയിലെ പ്രസിഡന്റ് മുഫീദ തെസ്‌നി പ്രതികരിച്ചു. ഇന്നലെയാണ് പുതിയ ഹരിത കമ്മിറ്റിയെ പ്രഖ്യാപിച്ചത്. നജ്വ ഹനീന, ഷാഹിദ റാഷിദ്, ഐഷ മറിയം എന്നിവര്‍ പുതിയ വൈസ് പ്രസിഡന്റുമാരാണ്. അഫ്ഷില, ഫായിസ, അഖീല ഫര്‍സാന എന്നിവര്‍ സെക്രട്ടറുമാരും.

Recommended Video

cmsvideo
ആണുങ്ങൾക്കെതിരെ പരാതി പറഞ്ഞ ഹരിത ഇനി ഇല്ല..പിടിച്ചു പുറത്താക്കി

English summary
Muslim League has removed Fathima Thahiliya from the post of MSF National Vice President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X