കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഒളിവില്‍, പെരിന്തല്‍മണ്ണ അക്രമക്കേസില്‍ പ്രതിയായ നേതാവിനെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി പോലീസ്

  • By Nisar Vp
Google Oneindia Malayalam News

മലപ്പുറം: അങ്ങാടിപ്പുറം പോളിടെക്നിക് അക്രമക്കേസില്‍ പ്രതിയായ മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും മലപ്പുറം ജില്ല പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ഉമ്മര്‍ അറക്കല്‍ ഒളവില്‍. ഉമ്മര്‍ അറക്കലിനെ കസറ്റഡിയിലെടുക്കാന്‍ ഇന്നലെ പോലിസ് ജില്ലാ പഞ്ചായത്തിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ദിവസങ്ങള്‍ക്ക് മുമ്പ് അങ്ങാടിപ്പുറം പോളിയിലുണ്ടായ അക്രമക്കേസില്‍ പോലിസ് പ്രതിപട്ടികയില്‍ ചേര്‍ത്ത ഉമര്‍ അറക്കലിനെ കസ്റ്റഡിയിലെടുക്കാനാണു പോലിസ് ജില്ലാ പഞ്ചായത്തിലെത്തിയത്.

കൈ കാലുകൾ ചെറിയ ചാക്കിൽ.. തലയും ഉടലും മറ്റൊന്നിൽ.. ഗർഭിണിയെ വെട്ടിനുറുക്കി അജ്ഞാതർ!!കൈ കാലുകൾ ചെറിയ ചാക്കിൽ.. തലയും ഉടലും മറ്റൊന്നിൽ.. ഗർഭിണിയെ വെട്ടിനുറുക്കി അജ്ഞാതർ!!

ഭരണപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് സ്ഥലം വിട്ടു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണു ജില്ലാപഞ്ചായത്തില്‍ നാടകിയരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. രാവിലെ പത്തുമണിയോടെ തന്നെ പെരിന്തല്‍മണ്ണ എസ്ഐ എം പി രാജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ജില്ലാ പഞ്ചായത്തിലെത്തിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ യോഗവും ഇന്നലെ വിളിച്ച് കൂട്ടിയിരുന്നു. പത്തരയോടെ സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷണന്‍ പോലിസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ തിരക്കി. ഉമര്‍ അറക്കലിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയതാണെന്നറിയിച്ചു. ജില്ലാ പഞ്ചായത്ത് യോഗം തുടങ്ങിയതോടെ പോലിസിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് ഭരണപക്ഷ അംഗങ്ങശ്‍ ഒന്നടങ്കം രംഗത്തെത്തി.

jillapanchayatth

ഒരു ജനപ്രതിനിധിയെ ജില്ലപഞ്ചായത്ത് ഓഫിസിലെത്തി കസ്റ്റഡിയിലെടുക്കുന്നതിനും സ്ഥാപനത്തിലേക്ക് കയറിവരുമ്പോഴും പോലിസ് മാനിക്കേണ്ട മര്യാദയായ അനുമതി ചോദിക്കല്‍ നടത്തിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടൊ സെക്രട്ടറിയോടെ വാക്കാല്‍പോലും അനുമതി വാങ്ങാതെ യോഗം നടക്കുന്ന ഹാളിന് പുറത്ത് പോലിസ് നിലയുറപ്പിച്ചത് പോലിസിന്റെ ധിക്കാര നടപടിയാണെന്നാരോപിച്ച് യോഗം നിര്‍ത്തിവച്ച് ശക്തമായ പ്രതിഷേധം വണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ പ്രസിഡന്റ് കലക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് സംഭവങ്ങള്‍ വിവരിച്ചു. പോലിസുമായി പ്രസിഡന്റ് സംസാരിക്കണമെന്ന കലക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവില്‍ യോഗം നിര്‍ത്തിവച്ച് പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോവുകയും പോലിസ് നടപടിക്കെതിരെ മുദ്രാവാക്ക്യം വിളിച്ച് ജില്ല പഞ്ചായത്തിന് മുന്നില്‍ കുത്തിയിരിക്കുകയും ചെയ്തു.

പ്രതിപക്ഷ അംഗങ്ങള്‍ ഈ സമയം ഹാളില്‍ തന്നെ തുടര്‍ന്നു. പോലിസ് ജില്ലാ പഞ്ചായത്ത് കോംപൗണ്ട് വിട്ട് പോകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ പോലിസ് ജില്ലാപഞ്ചായത്ത് കോമ്പൗണ്ടിന് പുറത്ത് കടന്നു. തുടര്‍ന്ന് അംഗങ്ങൾ ഹാളിൽ തിരിച്ചെത്തി യോഗ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ യോഗം അവസാനിപ്പിച്ച് അംഗങ്ങള്‍ ഇറങ്ങിപ്പോയത് ശരിയായില്ലെന്നും പോലിസിന്റെ നടപടി രാഷ്ട്രീയപരമാക്കിയത് അംഗീകരിക്കാനാവില്ലെന്നും ആരോപിച്ച് ടി കെ റഷീദലിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങളുടെ അസാനിധ്യത്തില്‍ പ്രസിഡന്റ് അധ്യക്ഷതയില്‍ ജില്ലപഞ്ചായത്ത് യോഗം പൂര്‍ത്തീകരിക്കുകയും ചെയ്തു. അതേസമയം, ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്ന ഹാളിലേക്ക് പോലിസ് പ്രവേശിച്ചിട്ടില്ലെന്ന് എസ്ഐ എം പി രാജേഷ് പറഞ്ഞു.

പോലിസ് നടപടി ജില്ലാ പഞ്ചായത്തിനെ അപമാനിക്കുന്നതാണെന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷണന്‍.ജില്ലാപഞ്ചായത്തിലേക്ക് പോലിസ് കയറിവന്നത് ജില്ലപഞ്ചായത്തിനെ അപമാനിക്കുന്ന നടപടിയായിപ്പോയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷണന്‍. പോലിസ് നടപടി ധിക്കാരപരവും ചട്ടലംഘനവുമാണ്. ജനകീയ ബോഡി എന്ന നിലിയില്‍ ജില്ലാ പഞ്ചായത്തിനെ പോലിസ് മാനിക്കേണ്ടിയിരുന്നു.

English summary
Muslim league Malapuram district secretary is absconding.Police try to find out him. District panchayath meeting was in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X