Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം; കാസര്‍കോഡ് ജില്ലയില്‍ പ്രവേശിക്കാനാകില്ല

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മുസ്ലിം ലീഗ് മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന് മുഴുവന്‍ കേസുകളിലും ജാമ്യം. 148 കേസുകളാണ് കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ 142 കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. ഇന്ന് ബാക്കി കേസുകളിലും ജാമ്യം കിട്ടി. ഇതോടെ എംഎല്‍എക്ക് പുറത്തിറങ്ങാന്‍ സാധിക്കും. അതേസമയം, കാസര്‍ഗോഡ് ജില്ലയില്‍ പ്രവേശിക്കാനാകുമോ എന്ന് കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നാണ് ജാമ്യ വ്യവസ്ഥ. കാസര്‍ഗോട്ടെ പല പോലീസ് സ്‌റ്റേഷനുകളിലും കമറുദ്ദീനെതിരെ കേസെടുത്തിരുന്നു.

k

ജില്ലയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കമറുദ്ദീന്‍. എല്ലാ കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹം വൈകാതെ പുറത്തിറങ്ങും. കോടതി ഉത്തരവിന്റെ രേഖ ജയിലിലെത്തിക്കാന്‍ സധിച്ചാല്‍ ഇന്ന് തന്നെ മോചനമുണ്ടാകും. അല്ലെങ്കില്‍ വ്യാഴാഴ്ചയാകും മോചനം. കഴിഞ്ഞ നവംബര്‍ ഏഴിനാണ് കമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടികള്‍ പിരിച്ചെടുത്ത ജ്വല്ലറി ഉടമകള്‍ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. ഇരകള്‍ ഒരു കൂട്ടായ്മ രൂപീകരിച്ച് പണം തിരിച്ചുകിട്ടാനുള്ള ശ്രമം നടത്തവെയാണ് ചിലര്‍ കേസ് കൊടുത്തത്. പിന്നീട് മിക്കവരും കേസുമായി രംഗത്തുവന്നു. ഇതോടെ ആര്‍ക്കും നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥ വന്നു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

കേസ് നല്‍കാന്‍ ഇരകളെ പ്രേരിപ്പിച്ചത് ഒരു അഭിഭാഷകനാണെന്ന് ആരോപണമുണ്ട്. ജനുവരി നാലിന് ഹൈക്കോടതിയാണ് നാല് കേസുകളില്‍ ആദ്യം ജാമ്യം നല്‍കിയത്. പിന്നീട് കീഴ്‌ക്കോടതികള്‍ വിവിധ കേസുകളില്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ ജ്വല്ലറി ഡയറക്ടര്‍ പൂക്കോയ തങ്ങളെയും മകനെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+