കെഎന്‍എ ഖാദറിനെ തഴഞ്ഞു, ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു
മലപ്പുറം: നിയമ സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മുസ്ലീം ലീഗ് പുറത്തു വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശഹാബ് തങ്ങളാണ് ലിസ്റ്റ് പ്രഖ്യാപിച്ചത്. ഇതേ സമയം കെ എന്‍ എ ഖാദര്‍ , കെ മുഹമ്മദുണ്ണി, സി മോയിന്‍കുട്ടി എന്നിവരെ പട്ടികയില്‍ നിന്നും പുറത്താക്കി. സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയാണ് ലീഗ് പുറത്തിറക്കിയത്.
പികെ കുഞ്ഞാലിക്കുട്ടിയട്ക്കം അഞ്ച് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളില്‍ തന്നെ ജനവിധി തേടും. പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്നുപേര്‍ പുതുമുഖങ്ങളാണ്. നാല്‍ മണ്ഡലങ്ങളില്‍ മത്സരിക്കുന്നവ രെ പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ തവണ ലീഗിന് പരാജയ മേഖലയായ കുറ്റ്യാടി, കുന്ദമംഗലം, ഗുരുവായൂര്‍, ഇരവിപുരം മണ്ഡലങ്ങള്‍ ഘടക കക്ഷികളുമായി വെച്ചു മാറാനുള്ള ചര്‍ച്ചകള്‍ യു ഡിഎഫില്‍ നടക്കുന് സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിയത്.

ഇതേ സമയം ഗുരുവായൂരില്‍ ലീഗ് തന്നെ മത്സരിക്കാനാണ് സാധ്യത. കുന്ദമംഗലത്തിന പകരം ബാലുശ്ശേരിയും കുറ്റ്യാടിയും വിട്ടു നല്‍കിയാലും നാദാപുരം ലീഗ് തന്നെ ആവശ്യപ്പെടും. ടിവി ഇബ്രാഹിം, കെകെ ആബിദ് ഹുസൈന്‍ തങ്ങല്‍, എം എ റസാഖ് എന്നിവരാണ് പട്ടികയിലെ പുതുമുഖങ്ങള്‍.
എം എ റസാഖ് കോഴിക്കോട് സ്ഥാനാര്‍ത്ഥിയായതിനാല്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ചുമതല സി മോയിന്‍ കുട്ടിക്ക് നല്‍കി. എം എല്‍ എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ നടത്തിയ വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം എളുപ്പമാക്കിയതായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ലീഗ് മാറി. തിരഞ്ഞെടുപ്പ് വിജ്ഞാപനം പോലും വരുന്നതിന് മുമ്പാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.












Click it and Unblock the Notifications