കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ചന്ദ്രശേഖറിനും വി മുരളീധരനും പ്രശംസ; രാജ്യസഭയില്‍ വീണ്ടും വഹാബ് ശ്രദ്ധാകേന്ദ്രമാകുന്നു

Google Oneindia Malayalam News

ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ പ്രശംസിച്ച് മുസ്ലിം ലീഗിന്റെ രാജ്യസഭാ എം പി അബ്ദുള്‍ വഹാബ്. വി മുരളീധരന്‍ ദല്‍ഹിയിലെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് എന്നായിരുന്നു അബ്ദുള്‍ വഹാബിന്റെ പ്രശംസ. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിന് എതിരായ വി മുരളീധരന്റെ പ്രസ്താവനകളില്‍ യാഥാര്‍ത്ഥ്യമുണ്ട് എന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

കേരളത്തിന് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് വി മുരളീധരന്‍ എന്നും അദ്ദേഹം കേരളത്തിന്റെ അംബാസഡറാണ് എന്നും അബ്ദുള്‍ വഹാബ് അഭിപ്രായപ്പെട്ടു. വി മുരളീധരന്‍ കേരളത്തെ നന്നായി നോക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ റോഡുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും വി മുരളീധരന്‍ ഉന്നയിക്കുന്നുണ്ട്.

1

അതില്‍ വാസ്തവമുണ്ട് എന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളത്തില്‍ എത്തുമ്പോള്‍ വി മുരളീധരന്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കാണുന്നു എന്ന പരാമര്‍ശവും അബ്ദുള്‍ വഹാബ് എം പി നടത്തി. അതേസമയം മറ്റൊരു ബി ജെ പി എം പിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയും അബ്ദുള്‍ വഹാബ് എം പി പുകഴ്ത്തി സംസാരിച്ചു.

പുള്ളാവൂര്‍ പുഴ ഇനി 'സുഖമായി' ഒഴുകും; മെസിയും നെയ്മറും റൊണാള്‍ഡോയും കളം വിടുന്നുപുള്ളാവൂര്‍ പുഴ ഇനി 'സുഖമായി' ഒഴുകും; മെസിയും നെയ്മറും റൊണാള്‍ഡോയും കളം വിടുന്നു

2

നെപുണ്യ വികസനത്തിനായി രാജീവ് ചന്ദ്രശേഖരും കേന്ദ്ര സര്‍ക്കാരും നടപ്പാക്കുന്ന പദ്ധതികള്‍ നല്ലതാണ്. എന്നാല്‍ നൈപുണ്യ വികസനത്തിന് ധനമന്ത്രാലയം കൂടുതല്‍ പണം നല്‍കണം എന്ന ആവശ്യവും അബ്ദുള്‍ വഹാബ് എം പി മുന്നോട്ട് വെച്ചു. നേരത്തെ കേരളത്തിന്റെ വികസനത്തിന് മുരളീധരന്‍ തടസം നില്‍ക്കുന്നുവെന്നും നോട്ട് അസാധുവാക്കല്‍ സമയത്ത് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് അദ്ദേഹം മറന്നുപോയെന്നും സി പി ഐ എം എം പി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ഫറോക്കില്‍ ലോറിയില്‍ നിന്ന് താഴെ വീണ് മദ്യക്കുപ്പികള്‍, 'വാരിയെടുത്ത്' നാട്ടുകാര്‍, ബാക്കി 'പൊലീസിനും'ഫറോക്കില്‍ ലോറിയില്‍ നിന്ന് താഴെ വീണ് മദ്യക്കുപ്പികള്‍, 'വാരിയെടുത്ത്' നാട്ടുകാര്‍, ബാക്കി 'പൊലീസിനും'

3

ഇതിന് പിന്നാലെയാണ് അബ്ദുള്‍ വഹാബ് വി മുരളീധരനെ പ്രശംസിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് അബ്ദുള്‍ വഹാബ് എം പി രാജ്യസഭയില്‍ കോണ്‍ഗ്രസിനോടുള്ള അതൃപ്തി പരസ്യമാക്കിയിരുന്നത്. ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലിന് അവതരാണാനുമതി തേടിക്കൊണ്ട് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

തൊഴിലുടമ വാഹനം പോലും സമ്മാനമായി തന്നേക്കാം, ശമ്പള വര്‍ധന ഉറപ്പ്; ഈ രാശിക്കാര്‍ക്ക് 2023 ല്‍ ഭാഗ്യവര്‍ഷംതൊഴിലുടമ വാഹനം പോലും സമ്മാനമായി തന്നേക്കാം, ശമ്പള വര്‍ധന ഉറപ്പ്; ഈ രാശിക്കാര്‍ക്ക് 2023 ല്‍ ഭാഗ്യവര്‍ഷം

4

സ്വകാര്യ ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി എന്ന് അബ്ദുള്‍ വഹാബ് പറഞ്ഞിരുന്നു. ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇല്ലാതിരുന്നതായിരുന്നു അബ്ദുള്‍ വഹാബിന്റെ വിമര്‍ശനത്തിന് കാരണമായത്.

English summary
Muslim League's PV Abdul Wahab praises Rajeev Chandrasekhar and V Muralidharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X