മുസ്ലിം ലീഗ് മുഖം മാറ്റി; സ്ത്രീകള്‍ക്ക് പദവി!! ജംബോ കമ്മിറ്റി, 20 ലക്ഷവും അഞ്ച് ലക്ഷവും

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  സ്ത്രീകൾക്ക് പദവി നൽകി മുസ്ലിം ലീഗ് , ഇത് ചരിത്രത്തിലാദ്യം | Oneindia Malayalam

  ഏറെ വൈകിയാണെങ്കിലും വ്യത്യസ്തമായ സംസ്ഥാന കമിറ്റിയാണ് മുസ്ലിം ലീഗിന് നിലവില്‍ വന്നിരിക്കുന്നത്. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള വിമര്‍ശനങ്ങളെല്ലാം ഒറ്റയടിക്ക് പരിഹരിച്ചിരിക്കുന്നു. പക്ഷേ, അതിന് വേണ്ടി ചില വിട്ടുവീഴ്ച മുസ്ലിം ലീഗ് ചെയ്യേണ്ടി വന്നു. ഇതുവരെ തുടര്‍ന്നുപോന്ന ചില രീതികള്‍ മാറ്റിവെച്ചു. പുതിയ സംസ്ഥാന കമ്മിറ്റിയില്‍ 63 അംഗങ്ങളാണുള്ളത്. ജംബോ കമ്മിറ്റിയാണെന്ന ആക്ഷേപമുണ്ടെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ നിലവില്‍ വരേണ്ട കമ്മിറ്റി ഇപ്പോഴെങ്കിലും രൂപീകരിക്കാന്‍ സാധിച്ച ആശ്വാസത്തിലാണ് നേതൃത്വം. എന്താണ് പുതിയ സംസ്ഥാന കമ്മിറ്റിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍. വിശദീകരിക്കാം...

  പ്രവാസിയുടെ ഭാര്യ അയൽവാസിയായ ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി! കുഞ്ഞിനെ വേണ്ടെന്ന് ഹസ്നത്ത്...

  മുഴുവന്‍ എംഎല്‍എമാരും

  മുഴുവന്‍ എംഎല്‍എമാരും

  സാധാരണ സംസ്ഥാന കമ്മിറ്റിയിലേക്ക് നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കാറില്ല. എന്നാല്‍ ഇത്തവണ മുസ്ലിംലീഗ് ആ പതിവ് തെറ്റിച്ചു. മുഴുവന്‍ എംഎല്‍എമാരെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  ചരിത്രത്തിലാദ്യമായി

  ചരിത്രത്തിലാദ്യമായി

  പ്രധാനമായ മാറ്റം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വനിതകളെ തിരഞ്ഞെടുത്തുവെന്നതാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ ഒരു മാറ്റം. പാര്‍ട്ടിലെ പ്രമുഖരായ മൂന്ന് വനിതകളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗങ്ങളാക്കിയിരിക്കുന്നത്.

  വിമര്‍ശകര്‍ക്ക് മറുപടി

  വിമര്‍ശകര്‍ക്ക് മറുപടി

  സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്നത് മുസ്ലിം ലീഗ് ഏറെ കാലമായി നേരിടുന്ന ഒരു വിമര്‍ശനമാണ്. ഇതിനുള്ള മറുപടിയാണ് മൂന്ന് വനിതാ നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗങ്ങളാക്കിയ നടപടി. യുവാക്കള്‍ക്കും വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആരോപണത്തിനും ഇത്തവണ പരിഹാരം കണ്ടിട്ടുണ്ട്.

  ഇവരാണ് അവര്‍

  ഇവരാണ് അവര്‍

  ഖമറുന്നീസ അന്‍വര്‍, നൂര്‍ബിന റഷീദ്, കെപി മറിയുമ്മ എന്നീ മൂന്ന് വനിതാ നേതാക്കളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഖമറുന്നീസ അന്‍വര്‍ നേരത്തെ ബിജെപിക്ക് സംഭാവന നല്‍കിയതിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയയായ വ്യക്തിയാണ്.

  വ്യാപക വിമര്‍ശനം

  വ്യാപക വിമര്‍ശനം

  ബിജെപിക്ക് സംഭാവന നല്‍കിയ ഖമറുന്നീസ അന്‍വറിന്റെ നടപടി ഏറെ വിവാദമായിരുന്നു. മുസ്ലിം ലീഗ് വ്യാപക വിമര്‍ശനം നേരിട്ട നടപടി കൂടിയായിരുന്നു അത്. തുടര്‍ന്നാണ് ഖമറുന്നീസക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്.

  തിരഞ്ഞെടുപ്പിന് ശേഷം

  തിരഞ്ഞെടുപ്പിന് ശേഷം

  എന്നാല്‍ വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഖമറുന്നീസ സജീവ സാന്നിധ്യമായിരുന്നു. കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ചുമതലകള്‍ പാര്‍ട്ടി അവര്‍ക്കാണ് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഖമറുന്നീസ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമായിട്ടുണ്ട്.

  ഉടന്‍ പരിഹാരം

  ഉടന്‍ പരിഹാരം

  പാര്‍ലമെന്ററി രംഗത്തേക്ക് ലീഗ് സ്ത്രീകളെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപത്തിന് അടുത്ത തിരഞ്ഞെടുപ്പോടെ പരിഹാരമാകുമെന്നാണ് കരുതുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ വനിതാ സ്ഥാനാര്‍ഥികളുമുണ്ടാകുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഒരു നേതാവ് പ്രതികരിച്ചത്.

  തങ്ങളും മജീദും

  തങ്ങളും മജീദും

  സംസ്ഥാന കമ്മിറ്റിയിലെ പ്രധാന പദവികളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. സംസ്ഥാന പ്രസിഡന്റായി ഹൈദരലി ശിഹാബ് തങ്ങള്‍ തുടരും. ജനറല്‍ സെക്രട്ടറിയായി കെപിഎ മജീദും. വേങ്ങര ഉപതിരഞ്ഞെടുപ്പ് വേളയില്‍ ആദ്യം പരിഗണിച്ചിരുന്നത് മജീദിനെയായിരുന്നു. എന്നാല്‍ പാര്‍ട്ടികാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു.

  പികെകെ ബാവ മാറി, ഇനി അബ്ദുല്ല

  പികെകെ ബാവ മാറി, ഇനി അബ്ദുല്ല

  പികെകെ ബാവയായിരുന്നു നേരത്തെ ട്രഷറര്‍. അദ്ദേഹത്തെ പുതിയ കമ്മിറ്റിയില്‍ ഈ പദവിയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ചെര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. ആരോഗ്യ കാരണങ്ങളാലാണ് ബാവയെ മാറ്റിയതെന്ന് നേതാക്കള്‍ വിശദീകരിച്ചു.

  യുസി രാമനും ഉണ്ണികൃഷ്ണനും

  യുസി രാമനും ഉണ്ണികൃഷ്ണനും

  ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംസ്ഥാന കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയതെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. യുസി രാമനും എപി ഉണ്ണികൃഷ്ണനും സെക്രട്ടേറിയറ്റ് അംഗങ്ങളായിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് രണ്ട് പേരെ മാറ്റുകയും ചെയ്തു.

  രണ്ടു പേരെ മാറ്റി

  രണ്ടു പേരെ മാറ്റി

  മലപ്പുറം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത യുഎ ലത്തീഫ്, ദേശീയ കമ്മിറ്റി അംഗമായ പിഎ അബ്ദുല്‍ വഹാബ് എംപി എന്നിവരെയാണ് മാറ്റിയത്. കെഎം ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍എം ശംസുദ്ദീന്‍, യൂത്ത് ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിഎം സാദിഖ് അലി എന്നിവരെല്ലാം ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിമാരാണ്.

  ഒരു വര്‍ഷത്തിന് ശേഷം

  ഒരു വര്‍ഷത്തിന് ശേഷം

  കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നിലവില്‍ വരേണ്ട കമ്മിറ്റിയാണ് ഏറെ വൈകി ഇപ്പോള്‍ രൂപീകരിച്ചിരുന്നത്. വിഭാഗീയത കാരണം പല ജില്ലകളിലും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. അത് കാരണമാണ് ഒരു വര്‍ഷം നീണ്ടുപോയത്.

  മൊത്തം അംഗങ്ങള്‍

  മൊത്തം അംഗങ്ങള്‍

  സംസ്ഥാന കമ്മിറ്റി ഭാരവാഹികളും നിയമസഭാ അംഗങ്ങളും ദേശീയ കമ്മിറ്റി ഭാരവാഹികളും ഉള്‍പ്പെടുന്ന 63 അംഗ സെക്രട്ടേറിയറ്റാണ് ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്നത്. 20,40,000 ത്തിലധികം അംഗങ്ങള്‍ പാര്‍ട്ടിക്കുണ്ടെന്നാണ് കണക്ക്. അതില്‍ അഞ്ച് ലക്ഷത്തോളം പേര്‍ പുതിയ അംഗങ്ങളാണ്.

  English summary
  Muslim League State Committee Elected three Women as Secretary

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്