കത്വ പെണ്‍കുട്ടിയുടേ കുടുംബത്തിന് മുസ്ലിം ലീഗ് സഹായം വാഗ്ദാനം ചെയ്തു, ഇടിയും സംഘവും ജമ്മുവില്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ജമ്മു കാശ്മീരിലെ കത്വയില്‍ കപാലികള്‍ പിച്ചിക്കീറി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പിതാവിന് മുസ്ലിംലീഗ് നിയമസഹായം വാഗ്ദാനം ചെയ്തു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ ജമ്മുവിലെത്തി നേരിട്ട് കണ്ട് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീറാണ് സഹായ വാഗ്ദാനം നടത്തിയത്.

പെൺകുട്ടിയുടെ പിതാവിനെ കാണാനും സഹായം ആവശ്യമെങ്കില്‍ നല്‍കാനുമാണ് ഇടി ജമ്മുവിലെത്തിയത്. ഇന്ന് രാവിലെ ജമ്മുവിലെത്തിയെന്നും
നേരെ നേരെ പോയത് ആസിഫയുടെ വളര്‍ത്തു പിതാവിന്റെ അടുത്തേക്കാണെന്നും ഇ.ടി പറഞ്ഞു. തുടര്‍ന്ന് പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി 130 കിലോമീറ്റര്‍ ദൂരത്തുളള പത്തുലിതോപ്പിലേക്കും പോകുകയാണെന്നു ഇ.ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

et muhammed basheer

ജമ്മു - ശ്രീനഗര്‍ ഹൈവേയില്‍ യാത്രയിലാണെന്നും മോളുടെ ഉമ്മാനെയടക്കം എല്ലാവരെയും കാണണമെന്നാഗ്രഹക്കുന്നതായും ഇ.ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. മുഹമ്മദ് കോയ തിരുന്നാവായ, ലത്തീഫ് രാമനാട്ടുകര, റഷീദ് മൂര്‍ക്കനാട്, അഷ്‌റഫ് അറപ്പുഴ, സിറാജ് നദ്വി, അഷ്‌റഫ് ഹുദവി എന്നീ സുഹൃത്തുക്കളോടൊപ്പമാണ് ഇ.ടിയുടെയാത്ര.

മോളുടെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തെ ഇ.ടിയും സംഘവും ആശ്വസിപ്പിച്ചു, ഇന്ത്യയിലെ ഓരോ മനുഷ്യ സ്‌നേഹിയും നിങ്ങളോടൊപ്പമുണ്ടെന്നും ആവശ്യമായ നിയമ സഹായങ്ങളെ കുറിച്ചും ഇ.ടി സംസാരിച്ചു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നതോടൊപ്പം സുജ്മ നര്‍വാള്‍ മുതല്‍ ഗാന്ധിനഗര്‍ വരെ നടക്കുന്ന സമാധാന റാലിയില്‍ പങ്കെടുക്കാന്‍ കൂടിയാണ് ഇ.ടി ജമ്മുവിലെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
muslim league visits kathwa girls home and offer legal help for family

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്