കാസർകോട് മുസ്ലീംലീഗിൽ പൊട്ടിത്തെറി! ചെർക്കളത്തിന്റെ വിശ്വസ്തനടക്കം 200ഓളം ലീഗുകാർ സിപിഎമ്മിലേക്ക്...

  • By: അഫീഫ്
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: കാസർകോട് മുസ്ലീംലീഗിൽ നിന്ന് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക്. മുൻ ജില്ലാ സെക്രട്ടറിയടക്കം 200ഓളം പ്രവർത്തകരാണ് മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ച് സിപിഎമ്മിലേക്ക് പോകുന്നത്. മുൻ ജില്ലാ സെക്രട്ടറി കെകെ അബ്ദുള്ളക്കുഞ്ഞി, മഞ്ചേശ്വരം മണ്ഡലം കൗൺസിലർ എംഎ ഉമ്പു മുന്നൂർ എന്നിവരടക്കമുള്ള പ്രവർത്തകരാണ് സിപിഎമ്മിൽ ചേരുന്നത്.

വിവാഹം കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചെന്ന് വിശ്വസിച്ചു!കാവ്യാമാധവന്റെ വെണ്ണലയിലെ വീടിന് വാസ്തുദോഷം

ഇന്നച്ചൻ അത്ര പാവമല്ല! അമ്മ യോഗത്തിൽ രമ്യ നമ്പീശനോട് ചെയ്തത്...യോഗത്തിൽ സംഭവിച്ചത് കേട്ടാൽ ഞെട്ടും..

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോരാതിരിക്കാൻ നിർദേശം! ക്രൂരമായ ലൈംഗികാക്രമണം,പ്രകൃതിവിരുദ്ധ വേഴ്ച...

കാസർകോട് മുസ്ലീം ലീഗിനുള്ളിൽ നിലനിൽക്കുന്ന സംഘടനാ പ്രശ്നങ്ങളാണ് കെകെ എന്നറിയിപ്പെടുന്ന കെകെ അബ്ദുള്ളക്കുഞ്ഞിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പാർട്ടി വിടാൻ തീരുമാനമെടുത്തതിന്റെ പ്രധാന കാരണം. ലീഗ് വിടുന്നത് ഇവർ കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. പ്രവര്‍ത്തന പാരമ്പര്യമുള്ള പഴയ കാല നേതാക്കളെ മൂലക്കിരുത്തി സമ്പന്നര്‍ നേതൃത്വം കൈയ്യടക്കുന്നതിലും, വർഗീയ ഫാസിസത്തിനെതിരെ ലീഗ് മദൃുസമീപനം സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിടുന്നതെന്നാണ് ഇവരുടെ വിശദീകരണം.

സംഘടനാ പ്രശ്നങ്ങൾ...

സംഘടനാ പ്രശ്നങ്ങൾ...

കാസർകോട് മുസ്ലീംലീഗിൽ സംഘടന പ്രശ്നങ്ങൾ രൂക്ഷമായതിന്റെ തെളിവാണ് 200ഓളം പേരുടെ പാർട്ടി വിടാനുള്ള തീരുമാനം. മുൻ ജില്ലാ സെക്രട്ടറിയും നിലവിൽ ലീഗ് സംസ്ഥാന കൗണ്‍സിൽ അംഗവുമായ കെകെ അബ്ദുള്ളക്കുഞ്ഞിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിടുന്നത്.

സിപിഎമ്മിലേക്ക്...

സിപിഎമ്മിലേക്ക്...

പാർട്ടി വിടുന്ന ലീഗ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ജൂലായ് അഞ്ചിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പങ്കെടുക്കുന്ന സമ്മേളനത്തിൽ വെച്ചാണ് ഇവർ സിപിഎമ്മിൽ ചേരുന്നത്.

സംഘടനയിൽ തഴഞ്ഞു...

സംഘടനയിൽ തഴഞ്ഞു...

മുസ്ലീം ലീഗിന്റെ ജില്ലയിലെ പ്രമുഖ നേതാവാണ് കെകെ എന്നറിയപ്പെടുന്ന കെകെ അബ്ദുള്ളക്കുഞ്ഞി. സംഘടനയിൽ സമ്പന്നരെ തിരുകി കയറ്റാനാണ് പാർട്ടിക്ക് താത്പര്യമെന്നും, സമ്പന്നർക്ക് വേണ്ടി താനടക്കം പ്രവർത്തന പരിചയമുള്ള നേതാക്കളെ തഴയുകയാണെന്നുമാണ് അബ്ദുള്ളക്കുഞ്ഞിയുടെ ആരോപണം.

സംസ്ഥാന നേതാക്കൾക്ക് പരാതി നൽകി...

സംസ്ഥാന നേതാക്കൾക്ക് പരാതി നൽകി...

ജില്ലയിലെ സംഘടനാ പ്രശ്നങ്ങളെ സംബന്ധിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള സംസ്ഥാന നേതാക്കൾക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് കെകെ പറയുന്നത്.

ചെർക്കളത്തിന്റെ വിശ്വസ്തൻ...

ചെർക്കളത്തിന്റെ വിശ്വസ്തൻ...

മുൻ മന്ത്രിയും ലീഗിന്റെ പ്രമുഖ നേതാവുമായ ചെർക്കളം അബ്ദുള്ളയുടെ വിശ്വസ്തനായാണ് കെകെ അബ്ദുള്ളക്കുഞ്ഞി അറിയപ്പെട്ടിരുന്നത്. ചെർക്കളം മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ച സമയത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതല പൂർണ്ണമായും വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.

സിപിഎം നേതാക്കളുമായി ചർച്ച...

സിപിഎം നേതാക്കളുമായി ചർച്ച...

പാർട്ടി വിടാൻ തീരുമാനിച്ചതോടെയാണ് കെകെ അബ്ദുള്ളക്കുഞ്ഞി സിപിഎം നേതാക്കളുമായി ചർച്ച നടത്തി സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്. കെകെയോടൊപ്പം 200ഓളം ലീഗ് പ്രവർത്തകരും സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കും.

പ്രതികരിക്കാതെ ലീഗ് നേതൃത്വം...

പ്രതികരിക്കാതെ ലീഗ് നേതൃത്വം...

പൊതുമേഖല സ്ഥാപനമായ ഓട്ടോകാസ്റ്റിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള ലീഗ് സംസ്ഥാന കൗൺസിൽ അംഗമടക്കം 200ഓളം പ്രവർത്തകർ പാർട്ടി വിട്ട് സിപിഎമ്മുമായി സഹകരിക്കുന്നതിനെ കുറിച്ച് ലീഗ് ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
muslim legue former district secretary and 200 members will join in cpim.
Please Wait while comments are loading...