മാറ്റം വേണ്ട,സ്‌കൂളുകള്‍ 10 മണിക്കു തന്നെ തുറന്നാല്‍ മതിയെന്ന് മുസ്ലീം സംഘടനകള്‍

  • Written By: Anoopa
Subscribe to Oneindia Malayalam

കോഴിക്കോട്: സ്‌കൂള്‍ സമയം 10 മണിയില്‍ നിന്നും മുന്നോട്ടാക്കേണ്ടതില്ലെന്ന് സംസ്ഥാനത്തെ മുസ്ലീം സംഘടനാ പ്രതിനിധികളുടെ ആവശ്യം. 10ന് പകരം നേരത്തേ സ്‌കൂള്‍ തുറന്നാല്‍ അത് കുട്ടികളുടെ മദ്‌രസ പഠനത്തെ ബാധിക്കുമെന്ന് ഇവര്‍ കോഴിക്കോടു ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു. 15 ലക്ഷത്തോളം കുട്ടികളുടെ മദ്‌രസ പഠനത്തെ ഇത് സാരമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി.

2007ല ല്‍ ഇത്തരത്തില്‍ സ്‌കൂള്‍ സമയം മാറ്റുന്നതു സംബന്ധിച്ച ആലോചനകള്‍ ഉണ്ടായിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് സമയം മാറ്റില്ലെന്ന് തങ്ങള്‍ക്ക് രേഖാമൂലം ഉറപ്പു ലഭിച്ചിരുന്നതായി യോഗം ചൂണ്ടിക്കാട്ടി. തുടര്‍നടപടികള്‍ക്കായി പ്രത്യേകം സമിതിക്കും രൂപം നല്‍കി.

children

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ദക്ഷിണകേരള ജംഇയത്തുല്‍ ഉലമാ നേതാവുമായ തൊടിയൂര്‍ കുഞ്ഞിമൗലവി അദ്ധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് യോഗം ഉദ്ഘാടനം ചെയ്തു.

English summary
Muslim Organizations of the state urges to keep the same working schedule in schools
Please Wait while comments are loading...