ഏക സിവില്‍കോഡ്; മുസ്ലീം സംഘടനകള്‍ ഒത്തു ചേരുമ്പോള്‍ കാന്തപുരം മാത്രം ഇല്ല, എന്തായിരിക്കും നിലപാട്?
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിദേശത്താണെങ്കിലും പകരം സംഘടനയുടെ പ്രതിനിധികളെ ആരെയും യോഗത്തിലേക്ക് അയച്ചില്ല.
കോഴിക്കോട്:ഏക സിവില്‍കോഡ് വിഷടത്തില്‍ നിലപാട് വ്യക്തമാക്കാതെ കാന്തപുരം വിഭാഗം. മുത്തലാഖ് വിഷയങ്ങളില്‍ നിലപാട് ആലോചിക്കുന്നതിന് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിദേശത്താണെങ്കിലും പകരം സംഘടനയുടെ പ്രതിനിധികളെ ആരെയും യോഗത്തിലേക്ക് അയച്ചില്ല.
നേരത്തെ യോഗത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അനുകൂലമായി പ്രതികരിച്ച കാന്തപുരം വിഭാഗം സുന്നി നേതൃത്വം മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ രേഖാമൂലമുള്ള ക്ഷണക്കത്ത് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കത്ത് നല്‍കാമെന്നും ലീഗ് അറിയിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ കാന്തപുരം വിഭാഗം പിന്‍വാങ്ങുകയായിരുന്നു.

പിളര്‍പ്പുണ്ടായത്
മുമ്പ് ശരീഅത്ത് വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് സമസ്തയില്‍ പിളര്‍പ്പുണ്ടായതും കാന്തപുരം വിഭാഗം പുതിയ സംഘടന രൂപീകരിച്ചതും.

ഒത്തുചേരല്‍
മുസ്ലിം സംഘടനകള്‍ വീണ്ടും ഒത്തുചേരുമ്പോള്‍ കാന്തപുരത്തിന്റെ നിലപാട് എന്താകുമെന്ന് സമസ്ത ഇകെ വിഭാഗമടക്കമുള്ള സംഘനടകള്‍ ഉറ്റുനോക്കിയിരുന്നു.

കാന്തപുരം വിഭാഗം വിട്ടു നിന്നു
കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ കൂട്ടായ്മയില്‍ സമസ്ത ഇകെ വിഭാഗം, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് മടവൂര്‍ വിഭാഗം, കെഎന്‍എം, എംഇഎസ് എന്നീ സംഘടനകള്‍ പങ്കെടുത്തു.

ഒരു കുടക്കീഴില്‍
ശരീഅത്ത് വിവാദം കത്തിനില്‍കെ മുസ്ലിം സംഘടനകളെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതിനായാണ് ലീഗ് യോഗം വിളിച്ച് ചേര്‍ത്തത്.












Click it and Unblock the Notifications