കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗിലും പാണക്കാട് കുടുംബത്തിന്റെ മേധാവിത്വം,സമസ്തയെ പ്രീതിപ്പെടുത്തലും അടിച്ചൊതുക്കലും!

ഐക്യകണ്‌ഠ്യേനയാണ് കമ്മിറ്റിയെ തിരഞ്ഞെടുത്തതെന്ന് കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ആവര്‍ത്തിച്ച് പറയുന്നണ്ടെങ്കിലും യൂത്ത് ലീഗിലെ അഭിപ്രായഭിന്നതകള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

  • By Afeef Musthafa
Google Oneindia Malayalam News

കോഴിക്കോട്: ദീര്‍ഘനാളായി തര്‍ക്കത്തിലായിരുന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹിത്വത്തില്‍ ഒടുവില്‍ തീരുമാനത്തിലെത്തിയിരിക്കുന്നു. പ്രസിഡന്റായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും, ജനറല്‍ സെക്രട്ടറിയായി പി കെ ഫിറോസിനെയും, ട്രഷററായി എം എ സമദിനെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നജീബ് കാന്തപുരത്തിന് സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന പുതിയ പദവിയില്‍ തൃപ്തിപ്പെടേണ്ടി വന്നു.

കോഴിക്കോട് ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

ഐക്യകണ്‌ഠ്യേനയാണ് കമ്മിറ്റിയെ തിരഞ്ഞെടുത്തതെന്ന് കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ആവര്‍ത്തിച്ച് പറയുന്നണ്ടെങ്കിലും യൂത്ത് ലീഗിലെ അഭിപ്രായഭിന്നതകള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. നജീബ് കാന്തപുരവും പി കെ ഫിറോസുമായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന നേതാക്കള്‍. ഇവര്‍ക്ക് വേണ്ടി യൂത്ത് ലീഗില്‍ രണ്ട് ചേരികളായി തിരിഞ്ഞ് പ്രവര്‍ത്തകര്‍ സംഘടിക്കുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് നവംബറില്‍ കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനായില്ല.

അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത്

അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത്

നജീബ് കാന്തപുരമോ, പി കെ ഫിറോസോ സംസ്ഥാന അധ്യക്ഷനായി വരണമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരുടെയും ആഗ്രഹം. ഇതിനായി രണ്ട് ചേരികളായി തിരിഞ്ഞ് പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടിയ വേളയിലും ഇവര്‍ക്ക് രണ്ടു പേര്‍ക്കുമായിരുന്നു മുന്‍തൂക്കം. രണ്ട് തവണ എംഎസ്എഫ് സംസ്ഥാന അധ്യക്ഷനായിരുന്ന പി കെ ഫിറോസിനായിരുന്നു കൂടുതല്‍ പിന്തുണ. പി കെ ഫിറോസിനെ അധ്യക്ഷനാക്കണമെന്നാണ് എംഎസ്എഫും ആവശ്യപ്പെട്ടത്.

മുസ്ലീം ലീഗ് നേതൃത്വം ഇടപെടുന്നു

മുസ്ലീം ലീഗ് നേതൃത്വം ഇടപെടുന്നു

യൂത്ത് ലീഗിനുള്ളില്‍ തര്‍ക്കം രൂക്ഷമായപ്പോളാണ് മുസ്ലീം ലീഗ് നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്. യൂത്ത് ലീഗിലെ ഭാരവാഹിത്വം സംബന്ധിച്ച തര്‍ക്കം നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ലെന്ന അന്ത്യശാസനവും ലീഗി നേതൃത്വം നല്‍കി.

സമസ്തയെ പ്രീതിപ്പെടുത്താനോ?

സമസ്തയെ പ്രീതിപ്പെടുത്താനോ?

ഇതിനിടയിലാണ് യൂത്ത് ലീഗ് കമ്മിറ്റിയിലേക്ക് അപ്രതീക്ഷിതമായി പാണക്കാട് മുനവ്വറലി തങ്ങളുടെ പേര് ഉയര്‍ന്നുവന്നത്. പി കെ ഫിറോസിനെ പ്രസിഡന്റാക്കിയാല്‍ ലീഗുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സമസ്തയും ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു.

ലീഗിലെ സോഷ്യലിസ്റ്റ്!

ലീഗിലെ സോഷ്യലിസ്റ്റ്!

നബിദിനാഘോഷം, പെണ്‍കുട്ടികളുടെ വിവാഹപ്രായം തുടങ്ങിയ വിഷയങ്ങളില്‍ പി കെ ഫിറോസ് സമസ്തയ്‌ക്കെതിരെ സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തോടുള്ള സമസ്തയുടെ എതിര്‍പ്പിന് കാരണം. ലീഗിലെ സോഷ്യലിസ്റ്റ് എന്നാണ് ഫിറോസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

തങ്ങളുടെ മകനെ അധ്യക്ഷനാക്കിയാല്‍ ആരും എതിര്‍ക്കാന്‍ സാധ്യതയില്ല

തങ്ങളുടെ മകനെ അധ്യക്ഷനാക്കിയാല്‍ ആരും എതിര്‍ക്കാന്‍ സാധ്യതയില്ല

നജീബ് കാന്തപുരത്തെയോ പി കെ ഫിറോസിനെയോ പ്രസിഡന്റാക്കിയാല്‍ യൂത്ത് ലീഗിലെ അഭിപ്രായഭിന്നതകള്‍ വീണ്ടും രൂക്ഷമാകുമെന്നാണ് മുസ്ലീം ലീഗ് നേതൃത്വം വിലയിരുത്തിയത്. ഇതിനായാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനായ മുനവ്വറലി ശിഹാബ് തങ്ങളെ അധ്യക്ഷനാക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്. പാണക്കാട് കുടുംബാംഗത്തിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്ന വിശ്വാസവും അതിനു കാരണമായി.

അഷ്‌റഫലിയെ ട്രഷററാക്കിയില്ല

അഷ്‌റഫലിയെ ട്രഷററാക്കിയില്ല

മുനവ്വറലി തങ്ങളെ അധ്യക്ഷനാക്കുകയും പി കെ ഫിറോസിനെ ജനറല്‍ സെക്രട്ടറിയാക്കുകയും ചെയ്തപ്പോള്‍ നജീബ് കാന്തപുരത്തിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യമുയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന പുതിയ സ്ഥാനമുണ്ടാക്കി നജീബ് കാന്തപുരത്തിന് ആ സ്ഥാനം നല്‍കിയത്. ട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുന്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയെ കമ്മിറ്റിയിലെടുക്കാത്തതിന് കാരണവും അദ്ദേഹം സമസ്തയ്ക്ക് അനഭിമതനായത് കൊണ്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Panakad Munawarali Thangal is the president, Pk Firos is the general secretary of Muslim Youth League State committee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X