കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും... നമ്മുടെ ഡിജിപി പറയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇപ്പോള്‍ പോലീസിനാണ് തലവേദനയുണ്ടാക്കുന്നത്. പല അഭിപ്രായ പ്രകടനങ്ങളും തെറിവിളിയിലും വ്യക്തിഹത്യയിലും ഒക്കെ ആണ് അവസാനിയ്ക്കുന്നത് . ഒടുവില്‍ പരാതിയിലും.

അതിലും പ്രശ്‌നമാണ് സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വെട്ടിപ്പുകളും ഭീഷണികളും മറ്റും. എന്തായും സംസ്ഥാനത്തിന്റെ പോലീസ് മേധാവി സോഷ്യല്‍ മീഡിയയില്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങളും ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്. സ്റ്റേറ്റ് പോലീസ് ചീഫ് കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍....

പേരും ഫോട്ടോയും

പേരും ഫോട്ടോയും

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ പേര്, പ്രൊഫൈല്‍ ചിത്രമായി നിങ്ങളുടെ ചിത്രം തന്നെ ഉപയോഗിക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും

ഫ്രണ്ട് റിക്വസ്റ്റ്

ഫ്രണ്ട് റിക്വസ്റ്റ്

ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെ പ്രൊഫൈല്‍ വിവരങ്ങള്‍ വ്യക്തമായി മനസിലാക്കിയ ശേഷം മാത്രം റിക്വസ്റ്റ് അയക്കുകയോ/ സ്വീകരിക്കുകയോ ചെയ്യുക. വളരെയധികം വ്യാജപ്രൊഫൈല്‍ ഉള്ള ഒരു മേഖലയാണ് ഫേസ്ബുക്ക്. പലപ്പോഴും പ്രൊഫൈല്‍ വിവരങ്ങള്‍ യഥാര്‍ത്ഥമാവണമെന്നില്ല.

ഫോട്ടോകള്‍

ഫോട്ടോകള്‍

ഫേസ്ബുക്കില്‍ സൂക്ഷിക്കുന്ന നിങ്ങളുടെ ആല്‍ബത്തിലുള്ള ഫോട്ടോകള്‍ നിങ്ങള്‍ക്കോ, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ മാത്രം കാണാവുന്ന തരത്തില്‍ സെറ്റിങ്സില്‍ മാറ്റം വരുത്തുക. പബ്ലിക്, ഫ്രണ്ട്സ് ഓഫ് ഫ്രണ്ട്സ് എന്നീ ഭാഗങ്ങളില്‍ ഫോട്ടോകളോ വ്യക്തിപരമായ പോസ്റ്റുകളോ ഇടാതിരിക്കുക.

അപരിചിതര്‍

അപരിചിതര്‍

അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ്കള്‍, പ്രത്യേകിച്ചും ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈലുകാരുടേത് നിര്‍ബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാല്‍ കുറച്ച് പഴയ പോസ്റ്റുകള്‍ പരിശോധിക്കാവുന്നതാണ്.

സ്വകാര്യത

സ്വകാര്യത

നിങ്ങളുടെ പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ അപരിചിതരായവര്‍ കാണാതിരിക്കുവാന്‍ സെറ്റിങ്സില്‍ ആവശ്യമായ മാറ്റം വരുത്തുക.

ഫേസ്ബുക്ക് ഗ്രൂപ്പ്

ഫേസ്ബുക്ക് ഗ്രൂപ്പ്

ഫേസ്ബുക്കില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും, അടുത്ത് അറിയാവുന്നവരേയും മാത്രം ഉള്‍പെടുത്തുക.

അധികൃതരെ അറിയിക്കണം

അധികൃതരെ അറിയിക്കണം

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന ഭീഷണികള്‍, അനുചിതമായ പോസ്റ്റുകള്‍ മുതലായവ ശ്രദ്ധയില്‍ പെട്ടാല്‍ അധികാരികളെ അറിയിക്കുക.

സെറ്റിങ്സ് മാറ്റാതിരിയ്ക്കരുത്

സെറ്റിങ്സ് മാറ്റാതിരിയ്ക്കരുത്

ഫേസ്ബുക്കിലെ പ്രൊഫൈല്‍ സെറ്റിങ്സില്‍ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫേസ് ബുക്ക്‌ വിവരങ്ങള്‍, ചിത്രങ്ങള്‍, തുടങ്ങിയവ അപരിചിതരായ ആള്‍ക്കാര്‍ കാണാന്‍ ഇടയാകും

അനുചിതം

അനുചിതം

പബ്ലിക്‌ ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന പോസ്റ്റുകളില്‍ ഉചിതമല്ല എന്ന് തോന്നുന്നവ ഷെയര്‍/ലൈക്‌ ചെയ്യാതിരിക്കുക.

പരിചയം

പരിചയം

വ്യക്തിപരമായി പരിചയമില്ലാത്തവരുടെ ഫേസ്ബുക്കിലൂടെയുള്ള ക്ഷണം, ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പേഴ്സണല്‍ മെസ്സേജിലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക.

മതം

മതം

ഫേസ്ബുക്കിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ, വ്യക്തിപരമായി അധിഷേപിക്കുന്നതോ ആയ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.

ഡിജിപിയുടെ പോസ്റ്റ്

ഇതാണ് ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Must Do and Don't Do things in social media: Kerala DGP TP Senkumar gave guidelines through his Facebook page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X