കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചക വാതകം 1000ത്തിലേക്കോ..!?, ഇതിപ്പോ കുളിമുറി ഉണ്ടാക്കാനാകുമോ?;പരിഹസിച്ച് ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; പാചകവാതക വിലവർധനവിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.അസംസ്കൃത എണ്ണ വേർതിരിച്ച്‌ പെട്രോളും ഡീസലുമെല്ലാം ആക്കിമാറ്റുമ്പോൾ, വേസ്റ്റ്‌ എന്നുകരുതി മാറ്റി നിർത്തുന്നതിൽ നിന്നാണ്‌ പാചകവാതകം ഉത്പാദിപ്പിക്കുന്നത്‌. ഫലത്തിൽ കുറഞ്ഞനിരക്കിൽ കൊടുക്കാൻ കഴിയുന്ന ഉത്പ്പന്നമാണ്‌, സബ്സിഡി എന്ന് പറഞ്ഞും അതില്ലാതാക്കിയും വലിയതുക കൊള്ളയടിച്ച്‌ നൽകുന്നത്‌. ജനദ്രോഹം പരമാവധിയാക്കുന്ന മോദി സർക്കാർ, പാചകവാതക വില 1000 ൽ എത്തിക്കാനുള്ള തത്രപ്പാടിലാണ്. ഇനി, ഇത് കുളിമുറി ഉണ്ടാക്കാനാണെന്ന് പറയുമോ എന്നും ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

mv jayarajan

മോഡി ഭരണത്തിൽ പെട്രോൾ വിലയും പാചകവാതക വിലയും കുത്തനെ കൂടുകയാണ്‌. പാചകവാതകവില കഴിഞ്ഞദിവസം കൂടിയത്‌ 25 രൂപ. അതോടെ ഗാർഹിക സിലിണ്ടറിന്‌ 841.50 രൂപയായി. കുടുംബത്തെക്കുറിച്ച്‌ സ്നേഹമുള്ള, ഉത്തരാവദിത്തം നിർവ്വഹിക്കുന്ന ആർക്കും ഇത്‌ അംഗീകരിക്കാൻ കഴിയില്ലെന്നുറപ്പ്‌.

സബ്സിഡി നിരക്കിലാണ്‌ ജനങ്ങൾക്ക്‌ പാചകവാതകം നൽകി വന്നിരുന്നത്‌. കേന്ദ്ര ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ, സബ്സിഡി കഴിച്ചുള്ള വിലയ്ക്ക്‌ നൽകുന്നതിന്‌ പകരം നിശ്ചയിക്കുന്ന വില അപ്പാടെ വീട്ടുകാർ നൽകണമെന്നും സബ്സിഡി ബാങ്കിൽ വരുമെന്നും അറിയിച്ചു. അതിനായി ബാങ്ക്‌ അക്കൗണ്ട്‌ ഓരോരുത്തരും എടുക്കണമെന്നും നിർദ്ദേശമുണ്ടായി. ജനങ്ങൾക്ക്‌ നൽകാനുള്ളത്‌ നേരിട്ട്‌ നൽകാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാട്‌ ജനവഞ്ചനയ്ക്കുള്ള നീക്കാമാണെന്ന് അന്നെ വിമർശ്ശനം ഉയർന്നതാണ്‌. കഴിഞ്ഞ ഒരു വർഷമായി ബാങ്കിൽ സബ്സിഡി എത്തുന്നില്ല. ഓടി ബാങ്ക്‌ അക്കൗണ്ട്‌ എടുത്തവർ ഇപ്പോൾ, അക്കൗണ്ടിൽ മിനിമം ബാലൻസില്ലാത്തതിന്റെ പ്രശ്നത്തിലുമാണ്‌.

Recommended Video

cmsvideo
Trivandrum man protest against petrol price hike | Oneindia Malayalam

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

മറ്റൊരു പ്രധാനപ്പെട്ട കാര്യം, അസംസ്കൃത എണ്ണ വേർതിരിച്ച്‌ പെട്രോളും ഡീസലുമെല്ലാം ആക്കിമാറ്റുമ്പോൾ, വേസ്റ്റ്‌ എന്നുകരുതി മാറ്റി നിർത്തുന്നതിൽ നിന്നാണ്‌ പാചകവാതകം ഉത്പാദിപ്പിക്കുന്നത്‌. ഫലത്തിൽ, free /കുറഞ്ഞനിരക്കിൽ കൊടുക്കാൻ കഴിയുന്ന ഉത്പ്പന്നമാണ്‌, സബ്സിഡി എന്നെല്ലാം പറഞ്ഞും അതില്ലാതാക്കിയും വലിയതുക കൊള്ളയടിച്ച്‌ നൽകുന്നത്‌. ജനദ്രോഹം പരമാവധിയാക്കുന്ന മോദി സർക്കാർ, പാചകവാതക വില 1000 ൽ എത്തിക്കാനുള്ള തത്രപ്പാടിലാണെന്ന് കരുതണം. ഇനി, ഇതിപ്പോ കുളിമുറി ഉണ്ടാക്കാനാണെന്ന് പറയുമോ എന്തൊ..!?

റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം

English summary
MV jayajaran slams modi govt over the LPG price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X