ലീഗിന്റെ പ്രാകൃത ഊര് വിലക്കിനെതിരെ എംവി ജയരാജന്‍
ബത്തേരി: സോഷ്യല്‍ മീഡിയയിലൂടെ പാണക്കാട് ഹൈദരാലി സിഹാബ് തങ്ങളെ വിമര്‍ശിച്ച സിപിഎം പ്രവര്‍ത്തകന് മഹല്ല് കമ്മറ്റി ഊര് വിലക്ക് കല്‍പ്പിച്ചത് പ്രാകൃതമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം എംവി ജയരാജന്‍. പാണക്കാട് തങ്ങള്‍ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആണെന്നും പാര്‍ട്ടിയുടെ നേതാവിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലെയെന്ന് ജയരാജന്‍ ചേദിച്ചു.
വിമര്‍ശനം ലീഗ് നേതാവിന്റെ അന്തസ്സ് കുറയ്ക്കുന്നതാണെങ്കില്‍ അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ജയരാജന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ സിപിഎം പ്രവര്‍ത്തകനായ അമ്പലവയല്‍ ആനപ്പാറ സ്വദേശി ലബീബ് ലീഗിനെതിരെ പ്രചരിപ്പിച്ച ചിത്രമാണ് നരിക്കുണ്ട്, ആനപ്പാറ ജുമ മസ്ജിദ് കമ്മറ്റിയുടെ വിലക്കില്‍ കലാശിച്ചത്. ലബീബിനെയും കുടുംബത്തെയും ഊരുവിലക്കികൊണ്ട് മഹല്ല് കമ്മറ്റി പുറത്തുവിട്ട കത്തിന്റെ പകര്‍പ്പുകള്‍ നവ മാധ്യമങ്ങലില്‍ വൈറലാകുകയായിരുന്നു.

മഹല്ല് കമ്മറ്റി പ്രസിഡന്റ് കുഞ്ഞാവ, സെക്രട്ടറി അഷറഫ് പൈക്കാടന്‍ എന്നിവരുടെ പേരിലാണ് ഊരുവിലക്കികൊണ്ടുള്ള കത്ത് കൊടുത്തിട്ടുള്ളത്. ലബീബ് വോട്ടെടുപ്പ് ദിവസം കോ-ലീ-ബി സഖ്യത്തെ കളിയാക്കികൊണ്ട് ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രം സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നാണ് മഹല്ല് കമ്മറ്റിയുടെ വാദം.
ഊരു വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ലബീബിന്റെ വിവാഹ ചടങ്ങുകളില്‍ നിന്ന് ആനപ്പാറ മഹല്ല് വിട്ടു നിന്നു. ലബീബിനും കുടുംബത്തിനും നേരെയുണ്ടായ ഊരുവിലക്കിനെതിരെ നവമാധ്യമങ്ങലില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.












Click it and Unblock the Notifications