സുധാകരന്റെ ചർമബലം അപാരം തന്നെ; മോൺസൺ തട്ടിപ്പ് കോൺഗ്രസിന്റെ ഗ്രൂപ്പ് തർക്കം ശക്തിപ്പെടുത്തുമെന്ന് ജയരാജൻ
തിരുവനന്തപുരം; പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണങ്ങൾ ശക്തമായിരിക്കെ സുധാകരനെ പരിഹസിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.ഗ്രൂപ്പിസം കോൺഗ്രസ്സിനെ തകർത്തുകൊണ്ടിരിക്കുമ്പോൾ വന്ന മോൺസൺ തട്ടിപ്പുകൾ കോൺഗ്രസ്സിന്റെ ഗ്രൂപ്പ് തർക്കം ശക്തിപ്പെടുത്തുക തന്നെ ചെയ്യുമെന്ന് സുധാകരൻ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ സുധാകരാതികളുടെ തട്ടിപ്പ് വീരനുമായുള്ള ബന്ധം ദൈന്യന്തരേണ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഇതേ പോലീസാണ് മാധ്യമങ്ങൾ പോലും അറിയാതെ മോൻസണെ കേസിൽ കുരുക്കിയത്. വസ്തുത ഇതായിരിക്കെ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കുറ്റപ്പെടുത്തുന്ന കെ സുധാകരന്റെ ചർമബലം അപാരമാണ്. ഗ്രൂപ്പിസം കോൺഗ്രസ്സിനെ തകർത്തുകൊണ്ടിരിക്കുമ്പോഴാണ് മോൺസൺ തട്ടിപ്പ് പുറത്തുവരുന്നത്. ഇത് കോൺഗ്രസ്സിന്റെ ഗ്രൂപ്പ് തർക്കം ശക്തിപ്പെടുത്തുക തന്നെ ചെയ്യുമെന്നും ജയരാജൻ പറഞ്ഞു.
അച്ഛൻ പത്തായത്തിലില്ലെന്ന് പറയാൻ പറഞ്ഞു എന്നത് ഒരു ശൈലി ആണ്. അന്വേഷണത്തിൽ നിന്നും ഒളിക്കാനുള്ളവരാണ് മക്കളെ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. കെ പി സി സി പ്രസിഡന്റും കോൺഗ്രസ്സ് എംപിയുമടക്കം പല ഉന്നതർക്കും തട്ടിപ്പ് വീരൻ മോൻസണുമായി ബന്ധം ഉണ്ടെന്നും ഈ ഉന്നത ബന്ധമാണ് കോടികൾ സമാഹരിക്കാൻ മോൻസണ് സൗകര്യം ഒരുക്കിയതെന്നുമാണ് ഉയർന്നുവന്ന പരാതി.
തെളിവും വസ്തുതകളും ലഭിച്ചതിനെതുടർന്ന് മോൻസൺന്റെ പേരിൽ പോലീസ് കേസെടുത്തു. 2020 ഫെബ്രുവരിയിൽ ഇ ഡിക്ക് പോലീസ് മേധാവി കത്തെഴുതി. വിദേശ ബന്ധം 15 ആഡംഭര വാഹനങ്ങൾ രണ്ട് കോടി രൂപ വിലവരുന്ന പട്ടികൾ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി ഇല്ലാതെ നടത്തുന്ന പുരാവസ്തു കേന്ദ്രം, കോടികളുടെ വരുമാന സ്രോതസ്സ് എന്നിവയാണ് ഇ ഡിയുടെ അന്വേഷണം ആവശ്യപ്പെടാൻ പോലീസിനെ പ്രേരിപ്പിച്ചത്. എന്തിനും ഏതിനും കേന്ദ്ര ഏജൻസികൾ വേണമെന്ന് പറയുന്ന കോൺഗ്രസ്സ് നേതാവിനാണ് ഇങ്ങനെയൊരു ഗതികേട് സംഭവിച്ചത്.
2.64 ലക്ഷം കോടി രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും അത് സഭയുടെ വിലക്കുമൂലം ലഭിക്കുന്നില്ലെന്നും അത് നീക്കം ചെയ്യാൻ കെ സുധാകരൻ അടക്കം ഇടപെടുന്നുണ്ടെന്നും തെളിയിക്കുന്ന ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. പണം നൽകിയത് സുധാകരന്റെ സാനിധ്യത്തിലാണ് വ്യാജ ഡോക്ടറുടെ അടുത്താണ് സുധാകരൻ ചികിത്സ തേടിയത്. വ്യാജ ഡോക്ടറുടെ ചികിത്സ തേടിയ സുധാകരനു ആരോഗ്യ പരമായി ഒന്നും സംഭവിച്ചില്ല. അതൊരത്ഭുതം തന്നെയാണ്. ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ സുധാകരാതികളുടെ മറുപടി മോൻസണുമായി ബന്ധമുണ്ട് എന്നാൽ തട്ടിപ്പുമായി ബന്ധമില്ലെന്നാണ്. അച്ഛൻ പത്തായത്തിലില്ലെന്ന് പറയാൻ പറഞ്ഞു എന്ന മക്കളുടെ മറുപടി പോലെയാണിത്.
വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരെ സ്വർണക്കടത്തു കേസിൽ കുറ്റവാളിയാക്കി ചിത്രീകരിച്ചത് ഫോട്ടോ തെളിവായി കാട്ടിക്കൊണ്ടായിരുന്നു. വിവാഹ ഫോട്ടോയിൽ ജയിലിൽ ഇരിക്കുന്നയാളുടെ സാന്നിധ്യം തെളിയിക്കാൻ 'ഫോട്ടോഷോപ്പ് ' വഴി വ്യാജ ഫോട്ടോ പോലും സൃഷ്ടിച്ചു. ഇപ്പോൾ ഫോട്ടോ ഇക്കൂട്ടർക്ക് തെളിവല്ല പോലും. പോലീസ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ സുധാകരാതികളുടെ തട്ടിപ്പ് വീരനുമായുള്ള ബന്ധം ദൈന്യന്തരേണ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഇതേ പോലീസാണ് മാധ്യമങ്ങൾ പോലും അറിയാതെ മോൻസണെ കേസിൽ കുരുക്കിയത്.
Recommended Video
വസ്തുത ഇതായിരിക്കെ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കുറ്റപ്പെടുത്തുന്ന കെ സുധാകരന്റെ ചർമബലം അപാരമാണ്. ഗ്രൂപ്പിസം കോൺഗ്രസ്സിനെ തകർത്തുകൊണ്ടിരിക്കുമ്പോഴാണ് മോൺസൺ തട്ടിപ്പ് പുറത്തുവരുന്നത്. ഇത് കോൺഗ്രസ്സിന്റെ ഗ്രൂപ്പ് തർക്കം ശക്തിപ്പെടുത്തുക തന്നെ ചെയ്യും.












Click it and Unblock the Notifications