'കെ വി തോമസിനെ തല്ലാന്‍ ധൈര്യമുള്ളവര്‍ വരട്ടെ': വെല്ലുവിളിയുമായി എം വി ജയരാജന്
കണ്ണൂര്‍: കെ സുധാകരന്റെ ആഹ്വാനത്തില്‍ കെ വി തോമസിനെ സിപിഎം വേദിയില്‍ വച്ച് തല്ലാന്‍ ധൈര്യമുള്ളവരുണ്ടെങ്കില്‍ വരട്ടെയെന്ന് എം.വി ജയരാജന്. കണ്ണൂരില്‍ കെ വി തോമസ് സുരക്ഷിതനായിരിക്കുമെന്നും അദ്ദേഹത്തിന് രാഷ്ട്രീയമാറ്റം ഉണ്ടാകില്ലയെന്ന് ഉറപ്പുപറയില്ലെന്നും എം.വി ജയരാജന് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുന്നു എന്നതിന്റെ പേരില്‍ നിരാശനാകേണ്ട സ്ഥിതി കെ വി തോമസിന് ഉണ്ടാകില്ല.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ എം എ ബേബി വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിയെ വിശ്വസിച്ച് വരുന്നവരെ നിരാശപ്പെടുത്താറില്ലെന്നും ദിശാബോധമില്ലാത്തതാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് എന്നും എംഎ ബേബി വിശദീകരിച്ചു. കെ സി വേണുഗോപാലിനെ ഉന്നംവെച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ നാശമാണ് കെ വി തോമസിനെതിരെ നടപടി എടുക്കുന്നതിലൂടെ സംഭവിക്കുകയെന്ന് എ കെ ബാലന് ചൂണ്ടിക്കാട്ടി.
അതേ സമയം കോണ്‍ഗ്രസിനുള്ളില്‍ തന്നെ കെ വി തോമസിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കെപിസിസിക്ക് ഒപ്പം തന്നെയാണ് എഐസിസിയും ഈ വിഷയത്തില്‍ നിലപാട് എടുത്തിട്ടുള്ളത്.

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നില്ക്കുന്ന ശശി തരൂരിനെയും കെ വി തോമസിനെയും സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ എഐസിസി നേതൃത്വവുമായി ആലോചിച്ച ശേഷം ശശി തരൂര്‍ പരിപാടിയില്‍ നിന്ന് പിന്മാറി. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെയും കെ വി തോമസിന്റെയും ആദ്യത്തെ നിലപാട്. എന്നാല്‍ ദേശിയ നേതൃത്വം എതിര് നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് വ്യക്തമാക്കിയിരുന്നു. കെ വി തോമസിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ നേതൃത്വവുമായി ഇടച്ചിലിലാണ് അദ്ദേഹം. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്.

സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകുന്നത് ശരിയല്ല എന്നതായിരുന്നു കെപിസിസിയുടെ വിശദീകരണം. കെ.സുധാകരന് ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. അതേ സമയം രാജ്യസഭ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിചയ സമ്പന്നനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് താനെന്നും രാജ്യസഭ സീറ്റിന് താന്‍ അര്‍ഹനാണെന്നുമാണ് കെ വി തോമസ് താരിഖ് അന്‍വറിനെ അറിയിച്ചത്. എന്നാല്‍ ഈ ആവശ്യവും കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് നേതൃത്വവുമായി ഉടച്ചലിലാണ് കെ വി തോമസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കിയ നടപടിക്കെതിരെ പ്രതികരണവുമായി എംഎം മണി രംഗത്തെത്തി. ഗാന്ധി ഘാതകരുടെ കൈയ്യില്‍ രാജ്യത്തെ ഭരണത്തെകൊണ്ട് എത്തിച്ചത് 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ്. ഗാന്ധി പ്രതിമയുടെ അടുത്ത് ഗാന്ധി ഘാതകരുടെ പ്രതിമ സ്ഥാപിക്കുന്ന സാഹചര്യമുണ്ടാക്കിയതും കോണ്‍ഗ്രസാണെന്നും എംഎം മണി പറഞ്ഞു. ഇന്ത്യയില്‍ വര്‍ഗീയതക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. ഇതൊന്നും കാണാതെ സോണിയാ ഗാന്ധിയോ സുധാകരനോ എന്തെങ്കിലും കാണിച്ചാല്‍ പൊട്ടന് ആനയെ കണ്ടപോലെയാണ്. അതെല്ലാം വിഡ്ഢിത്തമാണെന്നും എംഎം മണി പറഞ്ഞു.
പട്ടുപാവാടയില്‍ അതിസുന്ദരിയായി അനശ്വര രാജന്; എന്തൊരു ഭംഗിയെന്ന് ആരാധകര്‍
-
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാർ പുറത്തേക്ക്! മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം!












Click it and Unblock the Notifications