കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ പുതിയ നേതാവ് സവര്‍ക്കര്‍, ജോഡോ ബിജെപിയിലേക്കുള്ള യാത്ര; എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ ബോര്‍ഡില്‍ സംഘപരിവാര്‍ പ്രചാരകന്‍ സവര്‍ക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍. നേരത്തെ കേരളത്തില്‍ യാത്ര പുരോഗമിക്കുമ്പോഴും സമാനമായ സംഭവം നടന്നിരുന്നു. ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെയാണ് എം വി ജയരാജന്റെ വിമര്‍ശനം.

1

ഗാന്ധിഘാതകനായ സവര്‍ക്കറാണ് തങ്ങളുടെ നേതാവ് എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ സ്ഥാപിച്ച പ്രചരണബോര്‍ഡില്‍ സവര്‍ക്കറുടെ ഫോട്ടോ കണ്ടപ്പോള്‍ ചിലര്‍ കരുതി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് പറ്റിയ അബദ്ധമായിരിക്കുമെന്ന്. എന്നാലിപ്പോള്‍ കര്‍ണ്ണാടകയിലും സവര്‍ക്കറുടെ ഫോട്ടോ സ്ഥാനം പിടിച്ചെന്ന് എം വി ജയരാജന്‍ പറഞ്ഞു. എം വി ജയരാജന്റെ വാക്കുകളിലേക്ക്...

2

ജോഡോ യാത്രയ്ക്ക് കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ വെച്ച പ്രചരണ ബോര്‍ഡിലും സവര്‍ക്കറുടെ ചിത്രം! നേരത്തേ, നെടുമ്പാശ്ശേരിയില്‍ സ്ഥാപിച്ച പ്രചരണബോര്‍ഡില്‍ സവര്‍ക്കറുടെ ഫോട്ടോ കണ്ടപ്പോള്‍ ചിലര്‍ കരുതി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് പറ്റിയ അബദ്ധമായിരിക്കുമെന്ന്.

3

എന്നാലിപ്പോള്‍ കര്‍ണ്ണാടകയിലും സവര്‍ക്കറുടെ ഫോട്ടോ സ്ഥാനം പിടിച്ചു. അബദ്ധമല്ല, ഗാന്ധിഘാതകനായ സവര്‍ക്കറാണ് തങ്ങളുടെ നേതാവ് എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. രാഹുലിനൊപ്പം സോണിയ കൂടി ജാഥയില്‍ അണിനിരന്നപ്പോള്‍ തന്നെ ഈ ചിത്രം വന്നത് യാദൃച്ഛികമല്ല.

4

'ബാലചന്ദ്രകുമാര്‍ പറഞ്ഞതുപോലെ വന്നു'; പ്രോസിക്യൂഷന്റെ ക്രെഡിബിൾ വിറ്റ്നെസെന്ന് പ്രിയദര്‍ശന്‍ തമ്പി'ബാലചന്ദ്രകുമാര്‍ പറഞ്ഞതുപോലെ വന്നു'; പ്രോസിക്യൂഷന്റെ ക്രെഡിബിൾ വിറ്റ്നെസെന്ന് പ്രിയദര്‍ശന്‍ തമ്പി

വരാനിരിക്കുന്ന കോണ്‍ഗ്രസ് ബിജെപി ഭായി-ഭായി രാഷ്ട്രീയത്തിന്റെ തുടക്കമാണത്. ഇത്തരം പ്രചരണബോര്‍ഡുകള്‍ എങ്ങിനെ വരുന്നു എന്ന് കോണ്‍ഗ്രസ്സുകാര്‍ വ്യക്തമാക്കണം. 10 മുന്‍ മുഖ്യമന്ത്രിമാരും ഒരു ഡസന്‍ മുന്‍ പി.സി.സി. അദ്ധ്യക്ഷന്മാരും നൂറുകണക്കിന് എം.പി.മാരും എം.എല്‍.എ.മാരും കൂട്ടത്തോടെ ബി ജെ പിയില്‍ ചേക്കേറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം കോണ്‍ഗ്രസ് - ആര്‍എസ്എസ് നേതാക്കളുടെ ചിത്രസഹിതമുള്ള പ്രചരണബോര്‍ഡുകള്‍ അബദ്ധമല്ല, ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണ്.

5

കോണ്‍ഗ്രസ്സിന് ബി ജെ പിയെ നേരിടാനുള്ള ത്രാണിയില്ല. ബി ജെ പിക്കെതിരെയല്ല ജോഡോ യാത്ര-ബി ജെ പിയിലേക്ക് ചേക്കേറാനുള്ള യാത്രയാണ് ജോഡോ യാത്രയെന്ന് എം വി ജയരാജന്‍ പറഞ്ഞു. നേരത്തെ കേരളത്തിലെ യാത്രയിലും സമാനമായ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംഘാടകര്‍ക്കെതിരെ കോണ്‍ഗ്രസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

ഭാഗ്യം വരുന്ന ഓരോ വഴികള്‍; ഈ രാശിക്കാര്‍ക്ക് നല്ല കാലം തുടങ്ങി, പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍ഭാഗ്യം വരുന്ന ഓരോ വഴികള്‍; ഈ രാശിക്കാര്‍ക്ക് നല്ല കാലം തുടങ്ങി, പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍

English summary
MV Jayarajan Says the Congress is sending message that Savarkar is their leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X