ഗവര്‍ണറോട് അപേക്ഷിച്ച് വാര്‍ത്താസമ്മേളനം കൊടുക്കുന്ന മാധ്യമങ്ങള്‍ ദു:ഖിക്കും; മുന്നറിയിപ്പുമായി നികേഷ് കുമാര്‍
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടി വിയെ ഒഴിവാക്കിയതിനെതിരെ ചാനല്‍ എം ഡി നികേഷ് കുമാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എടുക്കുന്ന നിലപാടുകള്‍ എല്ലാം തന്നെ വളരെ വിചിത്രമാണ് എന്ന് നികേഷ് കുമാര്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഗവര്‍ണര്‍ ചില മാധ്യമങ്ങളെ മാത്രം ഉപേക്ഷിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളതാണ്. അതെല്ലാം വസ്തുതാപരമായിട്ടാണ് എല്ലാ മാധ്യമങ്ങളും കൊടുത്തിട്ടുള്ളത് എന്നും എവിടെയാണ് വസ്തുതാപരമായ പിശക് വരുത്തിയതെന്ന് വ്യക്തത വരുത്തേണ്ടത് അദ്ദേഹം തന്നെയാണ് എന്നും നികേഷ് കുമാര്‍ വ്യക്തമാക്കി.

'മാധ്യമങ്ങളെ കേഡര്‍ മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ആരാണ് കേഡര്‍ മാധ്യമങ്ങള്‍ എന്നതും എന്തുകൊണ്ട് അങ്ങനെ വിശേഷിപ്പിക്കുന്നൂ എന്നുമുള്ള വിശകലനങ്ങള്‍ അദ്ദേഹം തന്നെയാണ് നടത്തേണ്ടത്. അതിനു ശേഷം മാത്രമാണ് അദ്ദേഹത്തിന് ഏതെങ്കിലും മാധ്യമത്തോട് അതൃപ്തിയുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്തേണ്ടത്,' നികേഷ് കുമാര്‍ പറഞ്ഞു.

മാധ്യമങ്ങളെ രണ്ടായി വിഭജിച്ച് തനിക്ക് അനുകൂലമായ മാധ്യമങ്ങള്‍ തന്നെ ക്രിട്ടിസൈസ് ചെയ്യുന്ന മാധ്യമങ്ങള്‍ എന്ന് തരം തിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രമാണ്. അങ്ങനെയെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയം കളിക്കട്ടെ എന്നും രാജ് ഭവന് പുതിയ ഓഫീസായി മാറുന്നത് വിയോജിപ്പുള്ള കാര്യമല്ല എന്നും നികേഷ് പറഞ്ഞു.

'പ്ലെഷര്‍' എന്ന വാക്കിന് അദ്ദേഹം പറഞ്ഞ വ്യാഖ്യാനമല്ല ശരിയായ രീതിയില്‍ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ 'ദ ഹിന്ദു' അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും എഡിറ്റോറിയല്‍ എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ആരുടേയോ ഉപദേശം ലഭിക്കുന്നുണ്ട് എന്നും നികേഷ് കുമാര്‍ ആരോപിച്ചു.

പക്ഷപാതരമായി മാധ്യമങ്ങളെ രണ്ടായി വേര്‍തിരിച്ച് ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തി വാര്‍ത്ത സമ്മേളനത്തിന് സൗകര്യം ചെയ്യുന്നതിനോട് റിപ്പോര്‍ട്ടര്‍ ടി വി സഹകരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹം ആഗ്രഹിക്കുന്ന അജണ്ടയിലേക്ക് വരുന്നില്ല.

മാധ്യമങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ മാധ്യമങ്ങള്‍ എന്തോ ചെയ്യാത്തതില്‍ അദ്ദേഹത്തിന് വിഷമമുണ്ടെന്ന് തോന്നുന്നു എന്നും നികേഷ് പരിഹസിച്ചു. മാധ്യമങ്ങള്‍ക്ക് ഗവര്‍ണര്‍ ആഗ്രഹിക്കും വിധം മുഖ്യമന്ത്രിയെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെതിരെ ഓരോ സാഹചര്യങ്ങളിലും മാധ്യമങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ വിശേഷിപ്പിച്ച കേഡര്‍ മാധ്യമമാകേണ്ട സാഹചര്യം റിപ്പോര്‍ട്ടര്‍ ടിവിക്കില്ല. എല്ലാവരേയും വിമര്‍ശിക്കേണ്ട സമയത്ത് വിമര്‍ശിക്കലാണ് നയം എന്നും അത് മാത്രമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്ഭവനെ കേന്ദ്ര കാര്യാലയമാക്കാന്‍ ശ്രമിക്കുകയാണ് ഗവര്‍ണര്‍. അത് അദ്ദേഹത്തിന്റെ നിലവാരം.

ഗവര്‍ണര്‍ നല്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രവേശനം നേടാന്‍ റിപ്പോര്‍ട്ടര്‍ ടി വി ഉദ്ദേശിക്കുന്നില്ല എന്നും അങ്ങിനെ മുട്ടിലിഴയുന്ന സാഹചര്യം ഒരു കാലഘട്ടത്തിലും കേരളത്തിലോ ഇന്ത്യയിലോ മാധ്യമങ്ങള്‍ അനുവദിച്ചിട്ടില്ല എന്നും നികേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങളൊന്നും തന്നെ ഗവര്‍ണറോട് അപേക്ഷിച്ച് അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കൊടുക്കുമെന്ന താന്‍ വിചാരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അത്തരത്തില്‍ കൊടുക്കുന്നവര്‍ പിന്നീട് പരിതപിക്കും. ഒരു വിഭാഗം മാധ്യമങ്ങളെ മാത്രം ഉപയോഗിച്ച് നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തവര്‍ ഇക്കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും എന്ന് ഒരു മുന്നറിയിപ്പും നികേഷ് നല്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറുപടിയെന്നോണം നല്കിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണര്‍ കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ ചാനലുകളെ ഗവര്‍ണര്‍ ബഹിഷ്കരിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications