കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനം ടിവി പറ്റില്ല എന്ന് പിണറായി പറഞ്ഞാലും ഇതായിരിക്കും റിപ്പോര്‍ട്ടര്‍ ടിവിയുടെ നിലപാട്'; നികേഷ് കുമാര്‍

Google Oneindia Malayalam News

കോഴിക്കോട്: തെരഞ്ഞെടുത്ത മാധ്യമങ്ങളെ വിലക്കി കൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ശരിയല്ല എന്ന് ആവര്‍ത്തിച്ച് റിപ്പോര്‍ട്ടര്‍ ടി വി എം ഡി എം വി നികേഷ് കുമാര്‍. ദി ഫോര്‍ത്ത് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങളെ വിലക്കി കൊണ്ടുള്ള നിലപാട് ആര് സ്വീകരിച്ചാലും അത് അനുവദിച്ച് കൊടുക്കാനാകില്ല എന്നും നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്ഭവനില്‍ കഴിഞ്ഞ മാസം ഗവര്‍ണര്‍ മാറ്റി നിര്‍ത്തിയ നാല് മാധ്യമങ്ങളില്‍ ഒന്നായിരുന്നു റിപ്പോര്‍ട്ടര്‍ ടി വി. അതേ നിലപാടിലെ സ്ഥിരത എന്ന നിലക്കാണ് ഇത്തവണ കൈരളി, മീഡിയ വണ്‍ ചാനലുകളെ വിലക്കിയപ്പോള്‍ തങ്ങള്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മാധ്യമ സാഹചര്യം എന്താണ് എന്ന് ഗവര്‍ണര്‍ക്ക് അറിയില്ല.

1

മുന്‍പ് വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് നീക്കം ചെയ്തപ്പോള്‍ എല്ലാ ചാനലുകളും ആ വാര്‍ത്താസമ്മേളനനത്തില്‍ നിന്ന് മാറിനിന്നിരുന്നു. അന്നും അതേ നിലപാടാണ് ഞങ്ങള്‍. ഇനി നാളെ ജനം ടിവി പറ്റില്ല എന്ന് പിണറായി വിജയന്‍ പറഞ്ഞാലും ഞങ്ങളുടെ നിലപാട് ഇത് തന്നെ ആയിരിക്കും എന്നും നികേഷ് കുമാര്‍ വ്യക്തമാക്കി.

പ്രിയങ്ക എക്‌സ് ഫാക്ടറാകുമോ? ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വെപ്രിയങ്ക എക്‌സ് ഫാക്ടറാകുമോ? ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വെ

2

വാര്‍ത്താ സമ്മേളനം കവര്‍ ചെയ്യാനുള്ള അവകാശം എല്ലാ മാധ്യമങ്ങള്‍ക്കും ഉണ്ട് എന്നും അതില്‍ കേഡര്‍ മാധ്യമം, മുന്‍പ് മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്നൊക്കെ നോക്കി മാറ്റി നിര്‍ത്താന്‍ പറ്റില്ല. ഗവര്‍ണര്‍ അത്തരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ മറ്റ് മാധ്യമങ്ങളും ഇറങ്ങി പോരണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'എന്നെയാരും റേപ്പ് ചെയ്തിട്ടില്ല.. എവിടെ നിര്‍ത്തണമെന്ന് അറിയാം, ബിജെപിക്ക് ഞാന്‍ സ്വപ്‌ന സുന്ദരി'; സ്വപ്‌ന'എന്നെയാരും റേപ്പ് ചെയ്തിട്ടില്ല.. എവിടെ നിര്‍ത്തണമെന്ന് അറിയാം, ബിജെപിക്ക് ഞാന്‍ സ്വപ്‌ന സുന്ദരി'; സ്വപ്‌ന

3

ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന ഗവര്‍ണറുടെ അറിവില്ലായ്മ നമുക്ക് അംഗീകരിക്കാം. അഞ്ചോ ആറോ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരന്‍ ആണ് ഗവര്‍ണര്‍. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലിയ പാരമ്പര്യം ഉണ്ട്. അത് മറന്നുകൊണ്ട് രണ്ട് മാധ്യമങ്ങളെ ഇറക്കിവിട്ടപ്പോള്‍ ബാക്കി മാധ്യമങ്ങള്‍ ആ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കരുതായിരുന്നു. അത് നീതി അല്ല എന്നും നികേഷ് കുമാര്‍ പറഞ്ഞു.

'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍

4

ഇനിയൊരു വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ആരെയെങ്കിലും ഇറക്കി വിട്ടാല്‍ എല്ലാവരും ഇറങ്ങിപ്പോവുക എന്നതാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും എല്ലാവരും സ്വീകരിക്കേണ്ട നിലപാട് എന്നാണ് റിപ്പോര്‍ട്ടര്‍ ടി വിയുടെ കാഴ്ചപ്പാട് എന്നും നികേഷ് കുമാര്‍ വ്യക്തമാക്കി. അഭിമുഖം ആര്‍ക്ക് കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണര്‍ ആണെന്നും എന്നാല്‍ വാര്‍ത്താസമ്മേളനം അങ്ങനെയല്ല എന്നും അദ്ദേഹം പറഞ്ഞു.

5

കഴിഞ്ഞ തവണ ചില മാധ്യമങ്ങളെ ഇറക്കി വിട്ടപ്പോള്‍ എല്ലാ മാധ്യമങ്ങളും കൃത്യമായ നിലപാട് എടുക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ചെയ്യാനുള്ള ധൈര്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉണ്ടാകുമായിരുന്നില്ല എന്നും നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത തവണ എങ്കിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്‍പില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നട്ടെല്ലുള്ള തീരുമാനം എടുക്കേണ്ടതായിട്ടുണ്ട് എന്നും നികേഷ് കുമാര്‍ ആവശ്യപ്പെട്ടു.

English summary
MV Nikesh Kumar slams other media's who cover Governor's press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X