സാന്പത്തിക പ്രശ്നം മൂലം അവര്‍ മരിയ്ക്കില്ല, ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുമില്ല, ഇനി പറയേണ്ടത് ആര്യ
കോന്നി: കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടാകാം ആത്മഹത്യയുടെ കാരണമെന്ന് പൊലീസ് പറയുമ്പോഴും നാട്ടുകാര്‍ ഒന്നടങ്കം ഈ വാദം തള്ളിക്കളയുകയാണ്. പെണ്‍കുട്ടികള്‍ ലൈംഗികമായി ഉപയോഗിയ്ക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറയുന്നു.
സംഭവത്തിന്റെ ദുരൂഹതകള്‍ അവസാനിയ്ക്കണമെങ്കില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആര്യ കെ സുരേഷ് (16) ആരോഗ്യ നില വീണ്ടെടുക്കണം. ആര്യയ്ക്ക് സംസാരിയ്ക്കാന്‍ കഴിഞ്ഞാല്‍ പൊലീസ് അടുത്തില്ലെങ്കിലും ഡോക്ടര്‍ക്ക് മൊഴിയെടുക്കാമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദുരൂഹത
പെണ്‍കുട്ടികളുടെ യാത്രയെപ്പറ്റിയും മരണത്തെപ്പറ്റിയും ദുരൂഹതകള്‍ ഏറുകയാണ്. രണ്ട് തവണയാണ് ഇവര്‍ ബെംഗളൂരുവില്‍ പോയതെന്ന് പൊലീസ് പറയുന്നു.

ആര്യ പറയണം
സംഭവത്തില്‍ ജീവിച്ചിരിയ്ക്കുന്ന ഏക വ്യക്തി ആര്യയാണ്. ആര്യ ആരോഗ്യനില വീണ്ടെടുത്താല്‍ മാത്രമേ പൊലീസിന് മൊഴി രേഖപ്പെടുത്താനാവൂ

അതീവ ഗുരുതരം
തലച്ചോറിനും കരളിനും ഗുരുതരമായി പരിക്കേറ്റ ആര്യ വെന്റിലേറ്ററിലാണ്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ഓര്‍മ പരിശോധിയ്ക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല.

പാലക്കാട് താമസിച്ചു
പെണ്‍കുട്ടികള്‍ പാലക്കാട് താമസിച്ചതായി കഥ പ്രചരിയ്ക്കുന്നുണ്ട്

മൊഴി
ആര്യയുടെ അമ്മ റോസിലിയില്‍ നിന്നും സഹോദരന്‍ അപ്പുവില്‍ നിന്നും പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.












Click it and Unblock the Notifications