ഇരട്ടക്കൊലക്കേസ് പ്രതിയുടെ ജയില്‍ സന്ദര്‍ശനം...വന്നത് ദിലീപിനെ കാണാന്‍? ലക്ഷ്യം...അന്വേഷിക്കും!!

  • By: Sooraj
Subscribe to Oneindia Malayalam

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലിലുള്ള നടന്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന ആള്‍ വന്നത് വിവാദമാവുന്നു. ഇപ്പോള്‍ ചിട്ടിക്കമ്പനി ഉടമ കൂടിയായ ഇയാള്‍ വന്നത് ദിലീപിനെ തന്നെ കാണാനാണോയെന്ന് വ്യക്തമായിട്ടില്ല. ദിലീപിന് ജയിലില്‍ സൗകര്യങ്ങളൊരുക്കി ജയില്‍ അധികൃതരെ സ്വാധീനിക്കാനാണോ ഇയാള്‍ വന്നതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. തുടര്‍ന്നു ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് ദിലീപിനെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ആലുവ സബ് ജയിലില്‍ പ്രവേശിപ്പിച്ചത്.

2011ല്‍ നടിയെ തട്ടിക്കൊണ്ടുപോവല്‍....സുനിയുടെ കൂട്ടാളി പിടിയില്‍!! പിന്നില്‍ നാലംഗ സംഘം...

ജയിലില്‍ സന്ദര്‍ശിച്ചത്

ജയിലില്‍ സന്ദര്‍ശിച്ചത്

ഇരട്ടക്കൊല കേസില്‍ പ്രതിയായിരുന്ന ആളാണ് ജയിലില്‍ ദിലീപിനെ കാണാനെത്തിയത്. ഇപ്പോള്‍ ചിട്ടി കമ്പനി നടത്തുന്ന ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്വാധീനിക്കാനെന്ന് സംശയം

സ്വാധീനിക്കാനെന്ന് സംശയം

ദിലീപിന് ജയിലില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് ജയില്‍ അധികൃതരെ സ്വാധീനിക്കാനാണ് ഇയാള്‍ വന്നതെന്ന് ആരോപണമുണ്ട്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

ദുരൂഹതയില്ലെന്ന്

ദുരൂഹതയില്ലെന്ന്

ചിട്ടി കമ്പനിയുടമയുടെ ജയില്‍ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. സുപ്രണ്ടിനെ കാണാനാണ് ഇയാള്‍ വന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സന്ദര്‍ശനം നടത്തിയത്

സന്ദര്‍ശനം നടത്തിയത്

സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ഞായറാഴ്ചയാണ് ഇയാള്‍ ആലുവ സബ് ജയിലിലെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ മുക്കാല്‍ മണിക്കൂറോളം ഇയാള്‍ ചെലവഴിച്ചു.

വ്യക്തിപരമായ കൂടിക്കാഴ്ചയെന്ന്

വ്യക്തിപരമായ കൂടിക്കാഴ്ചയെന്ന്

ജയിലിലുള്ള വിഐപി തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഇടനിലക്കാരനായാണ് ഈ ചിട്ടിയുടമ അറിയപ്പെടുന്നത്. പക്ഷെ അയാള്‍ തന്റെ പഴയ സുഹൃത്താണെന്നും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു അതെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.

അന്വേഷിക്കും

അന്വേഷിക്കും

ജയിലെ ചില ജീവനക്കാരില്‍ നിന്നു വരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രഹസ്യമായി സംസാരിച്ചു

രഹസ്യമായി സംസാരിച്ചു

ദിലീപിന്റെ സഹോദരന്‍ അനൂപ് കഴിഞ്ഞ ദിവസം ജയിലിലെത്തിയിരുന്നു. ജയില്‍ അധികൃതരെ ഒഴിവാക്കി ഇരുവരും രഹസ്യമയായി സംസാരിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സന്ദര്‍ശകരുമായി തടവുകാര്‍ രഹസ്യസംഭാഷണം നടത്താന്‍ പാടില്ലെന്നാണ് ജയിലിലെ നിയമം.

മണിയോഡര്‍ അയച്ചിരുന്നു

മണിയോഡര്‍ അയച്ചിരുന്നു

ദിലീപ് ആവശ്യപ്പെട്ടതനുസരിച്ച് സഹോദരന്‍ അനൂപ് ജയിലിലേക്ക് 200 രൂപ മണിയോഡര്‍ അയച്ചിരുന്നു. ജയില്‍ കാന്റീനില്‍ നിന്നു കൊതുകു തിരി വാങ്ങാനും മറ്റു ചില ആവശ്യങ്ങള്‍ക്കുമായിരുന്നു ഇത്.

English summary
Mystery visitor in Aluva sub jail on sunday
Please Wait while comments are loading...