വേണമെങ്കിൽ സുധീരൻ വീട് മാറട്ടെ, ബെവ്കോ ഔട്ട്ലെറ്റ് അവിടെ തന്നെ വേണം !!! എൻ എസ് മാധവന്റെ ട്വീറ്റ്

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഎം സുധീരന്റെ വീടിന് സമീപത്തെ ബെവ്‌കോ ഔട്ട്‌ലെറ്റ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രശസ്ത എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. എക്‌സൈസ് നിയമപ്രകാരം മദ്യശാലകള്‍ സ്‌കൂളുകള്‍ക്കും, ആരാധനാലയങ്ങള്‍ക്കും സമീപത്ത് സ്ഥാപിയ്ക്കരുത് എന്ന് മാത്രമേ പറഞ്ഞിട്ടുളളു, അതില്‍ വിഎം സുധീരന്റെ വീട് ഇല്ലെന്ന് എന്‍ എസ് മാധവന്‍ പരിഹസിച്ചു.

NS Madhavan

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പേരൂര്‍ക്കടയില്‍ നിര്‍ത്തലാക്കിയ മദ്യവില്‍പ്പനശാല വി എം സുധീരന്റെ വീടിരിയ്ക്കുന്ന ഗൗരീശപട്ടണത്തേയ്ക്ക് മാറ്റി സ്ഥാപിയ്ക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. ഇതിനായി കണ്ടുവെച്ച് സ്ഥലവും വി എം സുധീരന്റെ വീടും തമ്മില്‍ 150 മീറ്റര്‍ അകലം മാത്രമേ ഉള്ളൂ.

കണ്‍സ്യൂമര്‍ഫണ്ടിന്റെ പദ്ധതി വ്യക്തമായതോടെ വിഎം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറായിരുന്ന ആള്‍ അതില്‍ നിന്ന് പിന്മാറി.

English summary
NS Madhavan's tweet on VM Sudheeran goes vial.
Please Wait while comments are loading...