കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശനം ഉന്നയിച്ച കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ കെപിസിസി

  • By Athul
Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിന് മണിയ്ക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ ഭദ്രക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലും മുന്‍ മേയര്‍ ടോണി ചമ്മണിയും രംഗത്ത് വന്നു.

അവസാനം വരെ അധികാരത്തിലിരുന്നിട്ട് ഇപ്പോള്‍ ആരോപണങ്ങളുമായി രംഗത്തുവരുന്നത് സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ്. വ്യക്തിത്വം ഉണ്ടായിരുന്നെങ്കില്‍ ഭദ്ര രാജിവച്ച് പുറത്തുപോവുകയായിരുന്നു വേണ്ടതെന്നും എന്‍ വേണുഗോപാല്‍ പറഞ്ഞു.

tony chemmani

ഗ്രൂപ്പിസത്തിന്റെ ഇരയായി എന്ന ഭദ്രയുടെ പ്രസ്ഥാവന അനവസരത്തിലായിപ്പോയി. തിരഞ്ഞെടുപ്പിന്റെ കാര്യം ഓര്‍ക്കണമായിരുന്നു. സീറ്റു വേണമെന്ന് ഭദ്ര ആവശ്യപ്പെട്ടിട്ടില്ല ജോലിക്കു പോവുയാണ് എന്നാണ് പറഞ്ഞത്. പെട്ടെന്നുള്ള നിലപാടുമാറ്റം ശരിയായില്ലെന്നും ടോണി ചമ്മണി പറഞ്ഞു.

bhadra

കഴിഞ്ഞ ദിവസം യുഡിഎഫിനെതിരെ കടുത്ത ആരോപണവുമായാണ് ഭദ്ര രംഗത്തുവന്നത്. പ്രതിപക്ഷത്തു നിന്നും നേരിടേണ്ടി വന്നതിനെക്കാള്‍ എതിര്‍പ്പാണ് തനിക്ക് ഭരണപക്ഷത്തു നിന്ന് നേരിടേണ്ടി വന്നത്. ഗ്രൂപ്പ് തര്‍ക്കം മൂലം ബജറ്റ് അവതരിപ്പിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയുണ്ടായി. അന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇടപെട്ടിട്ടാണ് ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞത്. കോര്‍പ്പറേഷന്റെ ധനസ്ഥിതിയെക്കുറിച്ച് പ്രതിപക്ഷത്തത്തിനില്ലാത്ത ആരോപണമായിരുന്നു ഭരണപക്ഷത്തിനെന്നുമായിരുന്നു ഭദ്രയുടെ ആരോപണം.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ആരോപണ പ്രത്യാരോപണങ്ങള്‍ കൊച്ചി കോര്‍പ്പറേഷന്‍റെ അധികാര തുടര്‍ച്ച കാത്തിരിക്കുന്ന യുഡിഎഫിന് തലവേദന ആയിട്ടുണ്ട്.

English summary
KPCC general secretary N Venugopal came out against former Deputy Mayor B Bhadra who whipped up a controversy by speaking against the UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X