Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം പീഡനം; കുട്ടി സ്വയം മുറിവേല്‍പ്പിച്ചതെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ നടന്ന അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ആരോപണം. പീഡനം നടന്നിട്ടില്ലെന്നും ലൈംഗികാവയവത്തില്‍ പെണ്‍കുട്ടി സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നെന്നും കാട്ടി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

പോലീസ്, കേസ് നേരായ ദിശയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. സ്‌കൂള്‍ മേനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയും പ്രമുഖ മതപണ്ഡിതനുമായ പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ ഇടപെടലിലൂടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

nadapuram

തലശേരി സഹകരണ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു. ഈ കണ്ടെത്തല്‍ ആണ് ക്രൈംബ്രാഞ്ച് തള്ളിയിരിക്കുന്നത്. മൂത്രനാളിയില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ചൊറിഞ്ഞതാണ് മുറിവുണ്ടാകാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

പെണ്‍കുട്ടി അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പീഡനം നടന്നുവെന്ന് പറയുന്നതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന് അനുകൂലമാകുന്ന തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ പ്രതികളായ തലശേരി പാറാട് ചെറുപറമ്പ് സ്വദേശി കുണ്ടാംചേരി മുത്തലിബ് സഖാഫിയുടെ മകന്‍ മുബഷീര്‍ (19), തലശേരി എരഞ്ഞോളി ചുങ്കത്തില്‍ പവിത്രം വീട്ടില്‍ സിറാജിന്റെ മകന്‍ ഷംസുദ്ദീന്‍ (18) എന്നിവരെ രക്ഷിക്കാനായാണ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+