രാജി ആവശ്യപ്പെടാല്‍ ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്യുമോ? ആത്മഹത്യ ചെയ്താലോ? ഇത് ഒരു അച്ഛന്റെ വേദന
അക്കാദമിയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. ഒരാളെ ഇതില്‍ കൂടുതല്‍ നാണം കെടുത്താനാകില്ലെന്നും നാരായണന്‍ നായര്‍ പറഞ്ഞു.
തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ലക്ഷ്മി നായരുടെ പിതാവ് നാരായണന്‍ നായര്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് പിന്നില്‍. ലക്ഷ്മി നായര്‍ ആഥ്മഹത്യ ചെയ്താല്‍ എന്തുചെയ്യുമെന്ന് ആദ്ദേഹം ചോദിച്ചു. ലോ അക്കാദമിയില്‍ 27 വര്‍ഷം ജോലി ചെയ്ത വ്യക്തിയാണ് ലക്ഷ്മി നായര്‍.ലക്ഷ്മി നായരുടെ രാജി ഒരിക്കലും ആവശ്യപ്പെടില്ല. അവരെ അഞ്ച് വര്‍ഷം മാറ്റി നിര്‍ത്തുന്നതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ല.
അക്കാദമിയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. ഒരാളെ ഇതില്‍ കൂടുതല്‍ നാണം
കെടുത്താനാകില്ലെന്നും നാരായണന്‍ നായര്‍ പറഞ്ഞു. അതേസമയം തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്എഫ്‌ഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് അനുസരിച്ച് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന പ്രഖ്യാനത്തില്‍നിന്നാണ് അക്കാദമി പിന്‍വാങ്ങിയത്. ക്ലാസ് തുടങ്ങിയാല്‍ ഇപ്പോള്‍ സമരത്തിലുള്ള വിദ്യാര്‍ത്ഥികളില്‍നിന്ന് ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ മാനേജുമെന്റിന്റെ തീരുമാനം.

അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു
പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതിലൂടെ മാനേജുമെന്റ് ഒളിച്ചോടുകയാണെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

പരിഹാരം കാണണം
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

എസ്എഫ്‌ഐ
കഴിഞ്ഞ ദിവസമുണ്ടായ ഒത്തുതീര്‍പ്പ് അനുസരിച്ച് ക്ലാസ് തുടങ്ങാനുള്ള എല്ലാ സാഹചര്യവും ഒരുത്തിരിഞ്ഞിരുന്നു. അഞ്ചുവര്‍ഷത്തേക്ക് ലക്ഷ്മിനായരെ കോളേജിന്റെ എല്ലാ ചുമതലകളില്‍നിന്ന മാറ്റുകയും ചെയ്ത സാഹചര്യത്തില്‍ സമരം തുടരേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്.

ക്ഷുഭിതനായി മന്ത്രി ഇറങ്ങിപ്പോയി
സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ചയില്‍നിന്ന് ക്ഷുഭിതനായി മന്ത്രി ഇറങ്ങിപ്പോയതോടെയാണ് സമവായ സാധ്യതകള്‍ എങ്ങുമെത്താതെയായത്. ഇതിന് ശേഷമാണ് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന പ്രഖ്യാപനം മാനേജുമെന്റ് നടത്തുകയും കുട്ടികളെ എത്തിക്കാനുള്ള ശ്രമം എസ്എഫ്‌ഐ തുടങ്ങിയതും.

പന്ന്യന്‍ രവീന്ദ്രന്‍
വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെയെന്നായിരുന്നു പന്ന്യന്റെ പ്രതികരണം. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്‌നത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications