കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേരമാന്‍ പള്ളിയിയിലേക്ക് മോദി വരുന്നു... എന്തിന്?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ ഹിന്ദുവാണ് എന്ന് പറയാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ്. ഹിന്ദുത്വമാണ് തന്റെ വിശ്വാസമെന്നും മോദി മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മതമല്ല ഇവിടത്തെ പ്രശ്‌നം...

പ്രധാനമന്ത്രി ഒരു മുസ്ലീം പള്ളി സന്ദര്‍ശിക്കാന്‍ പോവുകയാണ്. അതും കേരളത്തില്‍... എന്താ ഞെട്ടിപ്പോയോ?

രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ മുസ്ലീം പളളിയായ ചേരമാന്‍ ജുമാ മസ്ജിദ് ആണ് നരേന്ദ്ര മോദി സന്ദര്‍ശിയ്ക്കാന്‍ പോകുന്നത്. ജൂലായിലോ ആഗസ്റ്റിലോ ആയിരിക്കും മോദി കേരളത്തിലെത്തുക.

Narendra Modi

എഡി 629 ല്‍ ആണ് ചേരമാന്‍ ജുമാ മസ്ജിദ് സ്ഥാപിയ്ക്കുന്നത്. മാലിക് ബിന്‍ ദിനാര്‍ ആണ് പള്ളിയുടെ സ്ഥാപകന്‍. കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളിന്റെ കാലത്തായിരുന്നു ഇത്. ചേരമാന്‍ പെരുമാള്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു.

കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാള്‍ പള്ളി മതേതര മൂല്യങ്ങള്‍ക്ക് എന്നും പേര് കേട്ടതാണ്. മോദിയുടെ സന്ദര്‍ശനം സ്വാഗതാര്‍ഹമാണെന്നാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചത്. ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം കടന്നുകയറ്റക്കാരുടെ പിന്‍തലമുറയാണെന്ന ബിജെപി പ്രചാരണം ഇതോടെ അവസാനിയ്ക്കുമെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു.

ചേരമാന്‍ പള്ളി സന്ദര്‍ശിയ്ക്കാന്‍ വേണ്ടി മാത്രമല്ല മോദി കേരളത്തിലേയ്ക്ക് വരുന്നത്. ടൂറിസം വകുപ്പിന്റെ മുസിരിസ് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് എത്തുന്നത്. അതിന്റെ കൂടെ ചേരമാന്‍ പള്ളിയും സന്ദര്‍ശിക്കുന്നു എന്ന് മാത്രം.

English summary
In a gesture that could resonate with the minority community, Prime Minister Narendra Modi is likely to visit the centuries-old Cheraman Juma Masjid, India's oldest Muslim shrine, when he visits Kerala in July or August.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X