കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാന്തിഗിരിയിലെ നവഒലി ജ്യോതിര്‍ദിന കാഴ്ചകള്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഗുരുസ്മരണയില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ ദിനം ആഘോഷിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ആശ്രമസ്ഥാപകനായ കരുണാകരഗുരു സമാധിയായതിന്റെ 12ാം വാര്‍ഷികമായ മെയ് ആറിനാണ് നവഒലി ജ്യോതിര്‍ദിനം ആഘോഷിച്ചത്. സര്‍വമംഗള സുദിനമായാണ് ദിനം ആഘോഷിച്ചത്.

രാവിലെ പ്രത്യേക പുഷ്പാഞ്ജലിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ആരാധന, ധ്വജാരോഹണം, താമരപര്‍ണശാലയില്‍ പുഷ്പ സമര്‍പ്പണം, ഗുരുപാദ വന്ദനം എന്നീ ചടങ്ങുകള്‍ നടന്നു.

വൈകിട്ട് ആറ് മണിമുതല്‍ ആശ്രമ സമുച്ചയം ചുറ്റി ദീപ പ്രദക്ഷിണം നടന്നു. വേറിട്ട ഒട്ടേറെ ചടങ്ങുകളാണ് നവഒലി ജ്യോതിര്‍ദിനത്തിന്റെ ഭാഗമായി നടത്തുന്നത്. നവഒലി ജ്യോതിര്‍ദിനത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

നവഒലി ജ്യോതിര്‍ദിനം

നവഒലി ജ്യോതിര്‍ദിനം

ആശ്രമ സ്ഥാപകനായ കരുണാകര ഗുരുവിന്റെ 12ാം സമാധി വാര്‍ഷിക ദിനത്തിലാണ് നവ ഒലി ജ്യോതിര്‍ദിനം കൊണ്ടാടിയത്. സര്‍വ്വ മംഗള സുദിനമായാണ് ഇത്തവണ ദിനം കൊണ്ടാടിയത്. ആയിരക്കണക്കിന് ഗുരു വിശ്വാസികളും ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.

താമര പര്‍ണശാലയില്‍

താമര പര്‍ണശാലയില്‍

അതിവിതാനിച്ച താലത്തില്‍ നാളികേര പകുതിയില്‍ എണ്ണ നിറച്ച് അതില്‍ ദീപം തെളിയിച്ച് ഗുരുമന്ത്രാലാപനത്തോടെ ആശ്രമം ചുറ്റിവരുന്ന ചടങ്ങാണ് നവഒലി ജ്യോതിര്‍ ദിനം.

ഉദ്ഘാടനം

ഉദ്ഘാടനം

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്താണ് നലഒലി ജ്യോതിര്‍ദിനം ഉദ്ഘാടനം ചെയ്തത്. മന്ത്രി അടൂര്‍ പ്രകാശ്, ഡോ എ സമ്പത്ത്, ബോബി ചെമ്മണ്ണൂര്‍ എന്നിവര്‍ സമീപം

ഗുരുവന്ദനം

ഗുരുവന്ദനം

ആശ്രമത്തില്‍ ഗുരുവന്ദനം നടത്തുന്ന ഗവര്‍ണര്‍

പ്രസംഗിയ്ക്കുന്നു

പ്രസംഗിയ്ക്കുന്നു

നവഒലി ജ്യോതിര്‍ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുന്ന കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്ത്

സന്ദര്‍ശനം

സന്ദര്‍ശനം

ആശ്രമത്തിലെ ചടങ്ങുകള്‍ വീക്ഷിയ്ക്കുന്ന ഗവര്‍ണര്‍

English summary
Navaoli Jyothir Dinam Celebrated in Santhigiri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X