Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീര്‍ റിക്രൂട്ട്‌മെന്റ്: 13പേര്‍ കുറ്റക്കാര്‍

Court Order
കൊച്ചി: ഭീകരപ്രവര്‍ത്തനത്തിന് മലയാളി യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ തടിയന്റവിട നസീറും കൂട്ടാളി സര്‍ഫറാസുമുള്‍പ്പടെ 13പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസില്‍ അഞ്ച് പേരെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എസ് വിജയ കുമാര്‍ വെറുതെ വിട്ടു. വെള്ളിയാഴ്ച ശിക്ഷ പ്രഖ്യാപിക്കും.

രാജ്യ ദ്രോഹം, ഗൂഢാലോചന, മതസ്പര്‍ദ വളര്‍ത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഹമ്മദ് നൈസര്‍, ബദറുദ്ദീല്‍, അനസ്, അബ്ദുള്‍ ഹമീദ്, ഷെനീജ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. 18 പ്രതികളടങ്ങുന്ന കേസിന്റെ വിചാരണ 2012 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. 186 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ ജലീലാണ് ഒന്നാം പ്രതി.

കാശ്മീരില്‍ ആയുധ പരിശീലനത്തിനായി യുവാക്കളെ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നാണ് കേസ്. ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള പ്രതികള്‍ക്ക് പാകിസ്താന്‍ വഴി ലക്ഷങ്ങളുടെ ഫണ്ട് കിട്ടിയതായും എന്‍ഐഎ കണ്ടെത്തി. 2008 ആഗസ്തില്‍ കണ്ണൂരില്‍ രഹസ്യ യോഗം ചെയ്ത പ്രതികള്‍ കാശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം നടത്തിയത്.

കേസില്‍ രണ്ട് പേര്‍ ഒളിവിലാണ്. കാശ്മീരില്‍ കൊല്ലപ്പെട്ട നാല് യുവാക്കളും ആദ്യപ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് ഇവരെ ഒഴിവാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+