നീലക്കുറിഞ്ഞി ഉദ്ധ്യാനത്തിലുണ്ടായത് കാട്ടുതീയെന്ന് മന്ത്രി കെ രാജു

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: നീലക്കുറുഞ്ഞി ഉദ്യാനത്തിന് ആരം തീയിട്ടതല്ലെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. നീലകുറുഞ്ഞി ഉദ്ധ്യാനം വിഷയം ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി വനം മന്ത്രി രംഗത്തെതിയത്.

ആറ് മാസം മുമ്പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കൂടുമോ കുറയുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പുനര്‍ നിര്‍ണ്ണയത്തിന് ശേഷം മാത്രമേ വിസ്തൃതി സംബന്ധിച്ച കാര്യത്തില്‍ വ്യക്തത ലഭിക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 kraju

ഇടുക്കി നീലക്കുറുഞ്ഞി ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ 300 ഏക്കര്‍ തീയിട്ടതായി കണ്ടെത്തിയിരുന്നു. ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉള്‍പ്പെടുന്ന ദേവീകുളം താലൂക്കിലെ ബ്ലോക്ക് നമ്പര്‍ 58ലാണ് കുറിഞ്ഞി ചെടികള്‍ തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

നീലകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതിനിടെയാണ് വാദിച്ച് ഈ ഭൂമി ഉദ്യാനത്തിന്റെ ഭാഗമല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നില്ലെന്ന് ആരോപണവും ഉയര്‍്‌നനിരുന്നു. കാട്ടുതീ വാദത്തെ പിന്തുണച്ചാണ് വനം മന്ത്രി കെ രാജു രംഗത്തെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
fire in neela kurinji garden was wildfire says minister k raju. six months later wildfire viuals is spreding now says minister

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്