കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുക്കള്‍ക്ക് 'യോഗ്യത' ഇല്ലെന്ന് ജയരാജന് അറിയാം; കുറ്റം സമ്മതിച്ച ജയരാജനെതിരെ എഫ്‌ഐആര്‍ വേണം

പികെ സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയതായി കാണിച്ച് ഇപിജയരാജന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഇതിനു തെളിവാണ്

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ഇപി ജയരാജന്‍ മന്ത്രിയായിരിക്കെ വ്യവസായ വകുപ്പില്‍ നടത്തിയ ബന്ധു നിയമനങ്ങള്‍ മതിയാ യോഗ്യതയില്ലാതെയാണെന്ന് ഇിപി ജയരാജന്‍ തന്നെ സമ്മതിച്ചതാണെന്ന് ബിജെപി ദേശീയ സമിതി അംഗം വി മുരളീധരന്‍.

മതിയായ യോഗ്യതയിയാണ് ബന്ധു നിയമനമെന്ന് ജയരാജന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അന്വേഷണമല്ല എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഇപി ജയരാജന്‍ നടത്തിയ ബന്ധുനിയമനങ്ങളെക്കുറിച്ച് നല്‍കിയ പരാതിയില്‍ വി മുരളീധരന്‍ വിജിലന്‍സിനു മൊഴി നല്‍കി.

v-muraleedharan

തിരുവനന്തപുരത്ത് വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാര്‍ മുന്‍പാകെയാണ് മൊഴി നല്‍കിയത്. മതിയായ യോഗ്യതകളില്ലാതെയാണ് ബന്ധുവായ പികെസുധീറിനെ പൊതുമേഖലാ സ്ഥാപനമായ കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയന്‍ എന്റര്‍െ്രെപസസില്‍ (കെഎസ്‌ഐഇ) നിയമിച്ചത്.

ജയരാജന്‍ തന്നെ ഇത് സമ്മതിച്ചതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയാണ് വേണ്ടതെന്ന് വിജിലന്‍സിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിയമിക്കാന്‍ പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്(റിയാബ്) നിശ്ചയിച്ചിട്ടുള്ള എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും സുധീറിന്റെ നിയമനത്തില്‍ ലംഘിച്ചു.

15 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന ഉണ്ടായിരുന്നെങ്കിലും സുധീറിന് ആ യോഗ്യതകളൊന്നുമില്ലായിരുന്നു. പികെ സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയതായി കാണിച്ച് ഇപിജയരാജന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഇതിനു തെളിവാണ്.

'ബിരുദധാരിയും നിലവില്‍ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പികെ സുധീര്‍ കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് അപേക്ഷിച്ചിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്' എന്നാണ് ഇപിജയരാജന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ കുറിച്ചിരുന്നത്.

എംഡി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ആവശ്യമായ യോഗ്യതകളൊന്നുമില്ലാതെയായിരുന്നു പി.കെ.സുധീറിന്റെ നിയമനമെന്ന് മന്ത്രിതന്നെ ഇതിലൂടെ സമ്മതിച്ചിരിക്കുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 13(1)(d) വകുപ്പ് പകാരം ഒരാള്‍ അഴിമതിയിലൂടെയോ അനധികൃത മാര്‍ഗത്തിലൂടെയോ തനിക്കു വേണ്ടിയോ മറ്റൊരാള്‍ക്കുവേണ്ടിയോ സാമ്പത്തിക നേട്ടമുണ്ടാക്കുകയോ ചെയ്താല്‍ ആ വ്യക്തി അഴിമതി നടത്തിയെന്നു വ്യക്തമാണ്.

അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം ഈ കുറ്റം ചെയ്ത വ്യക്തി മൂന്നുവര്‍ഷം തടവിനും പിഴയ്ക്കും അര്‍ഹനാണ്. ഈ കുറ്റങ്ങളെല്ലാം ഇപിജയരാജന്‍ ചെയ്തു എന്നു തെളിഞ്ഞ സാഹചര്യത്തില്‍ ഉടനടി എഫ്‌ഐആ. രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്കെല്ലാം മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ നിയമനങ്ങളെല്ലാം നടന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെകൂടി അറിവോടുകൂടിയുമാണ്. ഈ ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിക്കുള്ള പങ്കും അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Relative appointment controversy BJP National committee member V muraleedharan gave statement on Vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X