കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ പ്രവാസികള്‍ കൈയ്യൊഴിയുന്നു; ഇനി കണ്ണൂര്‍ വിമാനത്താവളം

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം തകര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. മുന്‍പുണ്ടായിരുന്ന യാത്രക്കാരില്‍ ഗണ്യമായ രീതിയില്‍ കുറവുവന്നതായും യാത്രക്കാര്‍ മറ്റു വിമാനത്താവളങ്ങള്‍ ആശ്രയിക്കുന്നതായുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ വിമാനത്താവളത്തില്‍ പരിശോധനയ്ക്കും മറ്റും വലിയ ക്യൂ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അപൂര്‍വം സമയങ്ങളില്‍ മാത്രമാണ് തിരക്കുണ്ടാകുന്നത്.

വിമാനത്താവള ഉദ്യോഗസ്ഥരുടെ പിടിച്ചുപറിയും മോശം പെരുമാറ്റവും യാത്രക്കാരെ ഒരു പരിധിവരെ കരിപ്പൂരില്‍ നിന്നും അകറ്റുന്നുണ്ട്. റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ ഏറെനാള്‍ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമാണ് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവുവന്നതെന്നാണ് സൂചന.

karipur


ഉത്തരമലബാറിലെ പ്രവാസികളാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഭൂരിപക്ഷം യാത്രക്കാരും. ഇവരില്‍ വലിയൊരു വിഭാഗം മംഗളുരു വിമാനത്താവളം വഴിയുള്ള യാത്രയിലേക്കു മാറിക്കഴിഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും കരിപ്പൂര്‍ എത്തുമ്പോഴേക്കുമുള്ള ട്രാഫിക് കുരുക്കുകള്‍ വര്‍ദ്ധിക്കുന്നതും യാത്രക്കാര്‍ മംഗളുരുവിനെ ആശ്രയിക്കാന്‍ കാരണമായിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷം പകുതിയോടെ യാത്രാ സന്നദ്ധമാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രാധാന്യം തന്നെ നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയും നിലവിലുണ്ട്. നേരത്തെതന്നെ കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. എന്നാല്‍, കരിപ്പൂരിലെ ബാഗേജ് പരിശോധനയ്ക്കിടെ യാത്രക്കാര്‍ക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ പ്രവാസികള്‍ക്ക് മനപൂര്‍വം തന്നെ വിമാനത്താവളം ഒഴിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽ

ദുബായില്‍ പൊതുഗതാഗതത്തിന് പ്രിയമേറുന്നു; ദിവസവും യാത്ര ചെയ്യുന്നത് 15 ലക്ഷം പേര്‍ദുബായില്‍ പൊതുഗതാഗതത്തിന് പ്രിയമേറുന്നു; ദിവസവും യാത്ര ചെയ്യുന്നത് 15 ലക്ഷം പേര്‍

ഖത്തറിലെ 11 സ്‌കൂളുകള്‍ക്കും 16 കെജികള്‍ക്കും ഫീസ് കൂട്ടാന്‍ അനുമതിഖത്തറിലെ 11 സ്‌കൂളുകള്‍ക്കും 16 കെജികള്‍ക്കും ഫീസ് കൂട്ടാന്‍ അനുമതി

English summary
new kannur airport casts shadow over Karipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X