കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരനെ തുണച്ച് മൂവര്‍ സംഘത്തിന്‍റെ മൗനവും; കൊടിക്കുന്നിലിന്‍റെ പ്രതീക്ഷ മങ്ങി

Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്‍റിനെ നിയമിക്കാനുള്ള നീക്കത്തില്‍ പ്രബല ഗ്രൂപ്പ് നേതാക്കള്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നത് എഐസിസി നേതൃത്വത്തിന് മുന്നില്‍ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എല്ലാവരുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും ഒരു പേര് നിര്‍ദേശിക്കാന്‍ ആരും തയ്യാറാവുന്നില്ല.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

യുപിയില്‍ ഇറങ്ങിക്കളിച്ച് പ്രിയങ്ക: ഏവരേയും ഞെട്ടിച്ച് ഒരു വര്‍ഷം മുന്‍പേ നിര്‍ദേശം, എസ്പിയുമായി..യുപിയില്‍ ഇറങ്ങിക്കളിച്ച് പ്രിയങ്ക: ഏവരേയും ഞെട്ടിച്ച് ഒരു വര്‍ഷം മുന്‍പേ നിര്‍ദേശം, എസ്പിയുമായി..

പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്‍റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കെ മുരളീധരന്‍ ഒപ്പം ആരുടേയും പേര് നിര്‍ദേശിച്ചില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മൂവര്‍ സംഘം

കേരളത്തിലെ പ്രമുഖ നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പുതിയ പ്രസിഡന്‍റിന്‍റെ കാര്യത്തിലെ നിലപാട് വ്യക്തമാക്കേണ്ട പ്രമുഖര്‍. എന്നാല്‍ ഇവരില്‍ ഒരാള്‍ പോലും കൃത്യമായ ഒരു പേര് അങ്ങോട്ട് നിര്‍ദേശിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. നേതൃത്വം എന്ത് തീരുമാനം എടുക്കുന്നോ അത് അംഗീകരിക്കുമെന്ന ലൈനിലാണ് മൂവരം.

ചോദിച്ചാല്‍ മാത്രം

ഇങ്ങോട്ട് ചോദിച്ചാല്‍ മാത്രം അഭിപ്രായം പറയുമെന്നാണ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് നടത്തിയ നീക്കം പരാജയപ്പെട്ടതിന്‍റെ അതൃപ്തിയിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. തുറന്ന സമീപനമാണെന്ന് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ എഐസിസി ആദ്യം പറഞ്ഞിരുന്നത്.

രമേശ് ചെന്നിത്തല


അതുകൊണ്ടാണ് എ ഗ്രൂപ്പിന്‍റ കൂടെ പിന്തുണയില്‍ രമേശ് ചെന്നിത്തല വീണ്ടും പ്രതിപക്ഷ നേതാവ് ആവാന്‍ തയ്യാറായി നിന്നത്. എന്നാല്‍ എഐസിസിയുടെ മനസ്സില്‍ വിഡി സതീശനായിരുന്നു. ഇത്തരമൊരു നീക്കം ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ മത്സര രംഗത്ത് നിന്നും പിന്മാറുമെന്ന് രമേശ് ചെന്നിത്തല പിന്നീട് വ്യക്തമാക്കുകയും ചെയ്യും.

എഐസിസി

പുതിയ പ്രസിഡന്‍റിന്‍റെ കാര്യത്തിലും എഐസിസിയുടെ ഭാഗത്ത് നിന്നും സമാനമായ രീതിയാണ് ഗ്രൂപ്പുകള്‍ പ്രതീക്ഷിക്കുന്നത്. അഭിപ്രായം തേടല്‍ കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നാണ് ആരോപണം. എഐസിസിക്ക് ഇപ്പോള്‍ തന്നെ കൃത്യമായ ഒരു നിലപാടുണ്ട്. അതിലേക്ക് എല്ലാ നേതാക്കളേയും എത്തിക്കാനുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗ്രൂപ്പുകള്‍ കരുതുന്നു.

എന്ത് തീരുമാനം വേണമെങ്കിലും

ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനകം തന്നെ പൂര്‍ത്തിയാക്കി പുതിയ പ്രസിഡന്‍റിന‍െ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പോലും ആരുടേയും പേര് നിര്‍ദേശിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹൈക്കമാന്‍ഡിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാമെന്നായിരുന്നു എല്ലാവരുടേയും മറുപടി.

 പരിഹാസ്യരാകാനില്ല


ഏതെങ്കിലും പേര് നിര്‍ദേശിച്ച് പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലെന്ന പോല്‍ വീണ്ടും പരിഹാസ്യരാകാന്‍ ഇല്ലെന്നാണ് ഗ്രൂപ്പ് വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. തീരുമാനം കേരളത്തിലെ നേതാക്കളെ വിശ്വാസത്തിലെടുത്തായിരുന്നെങ്കിലും താരീഖ് അന്‍വറിന് സംസ്ഥാനത്ത് നേരിട്ടെത്തി ചര്‍ച്ച നടത്താമായിരുന്നുവെന്നും നേതാക്കള്‍ കരുതുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍

പുതിയ പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന ആവശ്യം മുല്ലപ്പള്ളി വീണ്ടും താരീഖ് അന്‍വറിനോട് ഉന്നയിച്ചിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ തന്നോട് അഭിപ്രായം തേടേണ്ടതില്ല, കാര്യങ്ങള്‍ എല്ലാം തീരുമാനിച്ച പടി നടക്കട്ടേയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

 കെ സുധാകരന്‍

പ്രമുഖ നേതാക്കള്‍ക്ക് പുറമെ എംഎല്‍എമാരും എംപിമാരുമായും താരീഖ് അന്‍വര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ താരീഖ് അന്‍വര്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിന് പിന്നാലെയാവും പ്രഖ്യാപനം ഉണ്ടാവുക. കെ സുധാകരനാണ് എഐസിസിയുടെ മനസ്സില്‍ എന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഗുണകരം

മുതിര്‍ന്ന നേതാക്കളുടെ മൗനം ഒരു തരത്തില്‍ എഐസിസി ഗുണകരമായി കാണുന്നുണ്ട്. ഇവര്‍ ഏതെങ്കിലും പേരുകള്‍ മുന്നോട്ട് വെച്ചിരുന്നെങ്കില്‍ അതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടി വന്നേനെ. ഇതൊരുപക്ഷെ സുധാകരന്‍റെ സാധ്യതകള്‍ക്ക് മങ്ങലുമേല്‍പ്പിക്കാം. കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പടേയുള്ളവര്‍ ഗ്രുപ്പുകളുടെ പിന്തുണ തേടി രംഗത്ത് ഉണ്ടായിരുന്നു.

കൂടുതല്‍ അടുത്തു

എ ഗ്രൂപ്പ് കാരനായ കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി എ ഗ്രൂപ്പും ഐ ഗ്രൂപ്പ് രംഗത്ത് വന്നേക്കുമെന്ന് സൂചന ഒരു ഘട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും ഇത്തരമൊരു നീക്കം ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതോടെ കെ സുധാകരന്‍ പുതിയ കെപിസിസി പ്രസിഡന്‍റ് എന്ന പ്രഖ്യാപനത്തിലേക്ക് എഐസിസി കൂടുതല്‍ അടുത്ത് കഴിഞ്ഞു.

വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

English summary
New KPCC president: Ramesh Chennithala and Oommen Chandy without naming anyone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X