• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിസോർട്ടിൽ നിന്ന് ഷെയ്നെ ഇറക്കി വിട്ടെന്ന് വെളിപ്പെടുത്തൽ, മാന്യമായാണ് പെരുമാറിയതെന്ന് നാട്ടുകാരൻ

ഇടുക്കി: സിനിമകളോട് സഹകരിക്കുന്നില്ല എന്ന പരാതിയില്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുളള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. പ്രശ്‌നത്തില്‍ താര സംഘടനയായ അമ്മയും ഇടപെട്ട് കഴിഞ്ഞു.

കോൺഗ്രസിന്റെ 'മാസ്റ്റർ ബ്ലാസ്റ്റർ' ശിവകുമാറിനെ ഒതുക്കി സിദ്ധരാമയ്യ! ബെൽഗാവിയിൽ അപ്രഖ്യാപിത വിലക്ക്!

അതിനിടെ ഷെയ്ന്‍ നിഗത്തിനെതിരെ ഇടുക്കി മാങ്കുളത്തുളള ചില നാട്ടുകാര്‍ നടത്തിയ വെളിപ്പെടുത്തലും ചര്‍ച്ചയാവുകയാണ്. മാങ്കുളത്ത് ഷൂട്ടിംഗിന് എത്തിയ ഷെയ്‌നെ റിസോര്‍ട്ടില്‍ നിന്ന് ഇറക്കി വിട്ടു എന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഷൂട്ടിംഗിനിടെ ഷെയ്ൻ മാന്യമായാണ് പെരുമാറിയത് എന്നും റിസോർട്ടിൽ നിന്ന് ഇറക്കിവിട്ടിട്ടില്ല എന്നുമാണ് മാങ്കുളം സ്വദേശിയായ ലിജോ തയ്യിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

മാങ്കുളത്തെ റിസോർട്ടിൽ

മാങ്കുളത്തെ റിസോർട്ടിൽ

ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുളള പ്രശ്‌നം തുടങ്ങുന്നത് പുറത്തിറങ്ങാനിരിക്കുന്ന കുര്‍ബാനി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ്. ഇടുക്കി ജില്ലയിലെ മാങ്കുളത്ത് ആയിരുന്നു പ്രധാനമായും കുര്‍ബാനിയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. ഷൂട്ടിംഗിനായി എത്തിയ ഷെയ്‌നും സംഘവും താമസിച്ചിരുന്നത് മാങ്കുളത്തെ ഒരു റിസോര്‍ട്ടില്‍ ആയിരുന്നു.

കൂവി വിളിച്ച് ബഹളം

കൂവി വിളിച്ച് ബഹളം

കുര്‍ബാനിയുടെ ചിത്രീകരണത്തിന് വേണ്ടി ഷെയ്ന്‍ നിഗം മാങ്കുളത്ത് താമസിച്ചിരുന്നത് ഒരു മാസത്തോളം ആയിരുന്നു. ആദ്യം പാമ്പന്‍കയത്തുളള റിസോര്‍ട്ടിലും തുടര്‍ന്ന് മാങ്കുളത്തെ റിസോര്‍ട്ടിലുമായിരുന്നു താമസം. ഉച്ചത്തില്‍ കൂവി വിളിച്ചും ബഹളമുണ്ടാക്കിയും മറ്റും ഷെയ്‌നും സംഘവും പെരുമാറി എന്നാണ് പരാതി. റിസോര്‍ട്ടിലെ മറ്റ് താമസക്കാര്‍ക്ക് സിനിമാ നടനും കൂട്ടുകാരും ശല്യമായതോടെ അന്ന് തന്നെ ഇവരെ റിസോര്‍ട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

'നോർമൽ അല്ല'

'നോർമൽ അല്ല'

ഷെയ്ന്‍ നിഗത്തിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് പേരായിരുന്നു ഏറ്റവും പ്രശ്‌നക്കാര്‍ എന്നും പറയപ്പെടുന്നു. ഷെയ്ന്‍ പ്രതികരിക്കുന്നത് നോര്‍മല്‍ രീതിയില്‍ അല്ല എന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറയുന്നു. അതിന് എന്താണ് കാരണമെന്ന് അറിയില്ല. മമ്മൂട്ടിയുടെ ഷൂട്ടിംഗ് ഒക്കെ കണ്ടിട്ടുണ്ട്. ഇത് ഒരു നടന്‍ എന്താണ് ഇങ്ങനെ എന്നാണ തോന്നുന്നത് എന്നും ദൃക്‌സാക്ഷി പറയുന്നു.

ടൗണിലൂടെ ഇറങ്ങി നടത്തം

ടൗണിലൂടെ ഇറങ്ങി നടത്തം

മാത്രമല്ല സിനിമയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കെ ഷെയിന്‍ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങി നടക്കുകയുണ്ടായി. ഇതോടെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ക്ക് പല തവണ നടനെ നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി തിരികെ കൊണ്ട് പോകേണ്ടതായി വന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മാങ്കുളം അടുത്തിടെയായി സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നാണ്.

വിലക്ക് നീക്കാൻ ശ്രമം

വിലക്ക് നീക്കാൻ ശ്രമം

അതിനിടെ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുളള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണ്. സിനിമാ രംഗത്തുളള ഷെയ്‌നിന്റെ സുഹൃത്തുക്കള്‍ ഇടപെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഷെയ്‌നിന്റെ അമ്മ സുനില താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിലക്കുന്നതിനോട് യോജിപ്പില്ല എന്നതാണ് അമ്മ സംഘടനയുടെ നിലപാട്.

English summary
New revelation against actor Shane Nigam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X