കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെറീന വില്യംസിന് കേരളത്തില്‍ റേഷന്‍ കാര്‍ഡ്; കംപ്യൂട്ടറിനെ പഴി ചാരി അധികൃതര്‍

ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സ്ത്രീകളുടെ പേരില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ തെറ്റുകള്‍ സംഭവിച്ചത് കംപ്യൂട്ടറിലെ പിഴവ് കാരണമെന്ന് അധികൃതര്‍.

Google Oneindia Malayalam News

കൊച്ചി:ടെന്നീസ് താരം സെറീന വില്യംസിന്റെ പേരില്‍ വന്ന റേഷന്‍കാര്‍ഡ് കണ്ട് ഞെട്ടിയ എടപ്പാളിലെ വീട്ടമ്മയുടെ കഥ സമീപകാലത്ത് മാധ്യമങ്ങളില്‍ ചര്‍ച്ചയായതാണ്. എടപ്പാളിലെ സെറീനയുടെ കാര്‍ഡിലാണ് ടെന്നീസ് താരം കേറിക്കൂടിയിരിക്കുന്നത്. സ്ത്രീകളുടെ പേരില്‍ കാര്‍ഡ് അനുവദിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടിക ഉണ്ടാക്കിയത് ചില്ലറ പൊല്ലാപ്പൊന്നുമല്ല.

ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഇനി റേഷന്‍ കാര്‍ഡ് അവകാശി സ്ത്രീകളാണ്. ഗൃഹനാഥയുടെ പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി വിവരങ്ങളടങ്ങിയ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് തെറ്റു തിരുത്താനുള്ള അവസരമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
റേഷന്‍ കടകളിലൊക്കെ വന്‍ തിരക്കാണ് കാര്യം വേറൊന്നുമല്ല സ്വന്തം കാര്‍ഡ് പരിശോധിച്ച് കൊടുത്ത വിവരങ്ങള്‍ അത് പോലെയാണോ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് അറിയാനുള്ള ആകാംക്ഷയില്‍ ജനം പരക്കെ പായുന്ന കാഴ്ച.

serena Williams

കൊടുത്ത പേരിന് പകരം അതേ പേരിലുള്ള പ്രമുഖ താരങ്ങളുടെ പേരാണോ വരുന്നതെന്ന് അറിയില്ലല്ലൊ.എടപ്പാളിലെ സെറീനയുടെ കാര്‍ഡിന്റെ യഥാര്‍ത്ഥ അവകാശി ടെന്നീസ് താരം സെറീന വില്യംസാണ്.അതുപോലെ സ്വന്തം കാര്‍ഡില്‍ വല്ല പ്രമുഖരും കേറിക്കൂടിയിട്ടുണ്ടോയെന്ന് അറിയാനുള്ള ആകാംക്ഷയില്‍ പരക്കം പായുന്ന സാധാരണക്കാര്‍.

കംപ്യൂട്ടറില്‍ വന്ന പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അധികൃതരുടെ ഭാക്ഷ്യം. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലാണ് ഇത്തരം തെറ്റുകള്‍ സംഭവിക്കുന്നതെന്നത് ശ്രദ്ധേയമാണ്.നല്‍കിയ വിവരങ്ങളില്‍ വന്ന തെറ്റ് തിരുത്താനായി നെട്ടോട്ടമോടുന്ന വീട്ടമ്മമാരുടെ വിവരം പോലും ഉത്തരവാദിത്തപ്പെട്ടവര്‍ക്കില്ലേയെന്ന് സംശയിച്ച് പോകുന്ന സ്ഥിതി വിശേഷം.തിരുത്തല്‍ നല്‍കി കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടിന്റെ സ്ഥിതി എന്താവുമെന്നു കാത്തിരുന്നു കാണാം.

English summary
A housewife in Malappuram district of Kerala got the shock of her life when she saw her name on her ration card, which she had given for a renewal.Many have called it a blot on the state’s extensive and quite efficient public distribution system, but they all agree it comes down to human errors made in front of the computer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X