പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവിനെ തേടി എന്‍ഐഎ; പിശാചുവല്‍ക്കരണമെന്ന് സൈനബ

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: നിര്‍ബന്ധിത മതംമാറ്റം നടത്തിയെന്ന് ആരോപണ വിധേയയായ പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എഎസ് സൈനബയെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. ഇന്ത്യ ടുഡെ ചാനല്‍ സൈനബയെ കുറിച്ചും സത്യസരണിയെ പറ്റിയും കഴിഞ്ഞദിവസം പുറത്തുവിട്ട സ്റ്റിങ് ഓപറേഷന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍.

1509592120

ഹാദിയ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുകയായിരുന്നു എന്‍ഐഎയുടെ ലക്ഷ്യം. ഹാദിയയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപ്പെട്ടതിന്റെ വിവരങ്ങളാണ് എന്‍ഐഎ ആരാഞ്ഞത്. ചിലപ്പോള്‍ ഇവരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചാനല്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വീണ്ടും സൈനബയെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

കാസര്‍കോട് പ്രേതക്കല്യാണം!! രമേശനും സുകന്യക്കും പരലോകത്ത് ആദ്യരാത്രി; ഭൂമിയില്‍ താലികെട്ട്

മഞ്ചേരിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സത്യസരണിയില്‍ നിര്‍ബന്ധിത മതംമാറ്റം നടക്കുന്നുവെന്നത് സംഘപരിവാര സംഘടനകളുടെ നേരത്തെയുള്ള ആരോപണമാണ്. ഇക്കാര്യം ശരിവയ്ക്കുന്ന തരത്തിലാണ് ഇന്ത്യ ടുഡെ പുറത്തുവിട്ട വീഡിയോ.

എന്നാല്‍ വീഡിയോ കെട്ടിച്ചമച്ചതാണെന്നും തനിക്കും സംഘടനയ്ക്കുമെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പിശാചുവല്‍ക്കരണത്തിന്റെ ഭാഗമാണിതെന്നും സൈനബ പ്രതികരിച്ചു. നാഷണല്‍ വുമണ്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റാണ് സൈനബ. താനുമായി മുമ്പ് നടത്തിയ ഒരു സംഭാഷണം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യ ടുഡെ വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്ന് അവര്‍ വിശദീകരിച്ചു.

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും കേരളത്തില്‍ അടുത്തിടെ പുറത്തുവന്ന ഞെട്ടിക്കുന്ന സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും വേണ്ടിയാണ് സംഭാഷണങ്ങളും ചോദ്യങ്ങളും എഡിറ്റ് ചെയ്ത് ചാനല്‍ വീഡിയോ പുറത്തുവിട്ടത്. ഹാദിയകേസ്, സത്യസരണി തുടങ്ങിയവയെ പറ്റിയാണ് തന്നോട് ചാനല്‍ ചോദിച്ചിരുന്നത്. തനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല. ചാനല്‍ റേറ്റിങ് കൂട്ടാന്‍ നടത്തുന്ന ശ്രമമാണിതെന്നും സൈനബ സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

English summary
NIA Probe team Questioned Popular Front Women Wing Leader Zainaba

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്