നിനോയും അനുശാന്തിയും തമ്മിലുള്ള വഴിവിട്ട ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയായി 300 വീഡിയോ ക്ളിപ്പിംഗുകള്‍
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ വഴിവിട്ട ജീവിതം നയിച്ചിരുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായി 300 ല്‍ അധികം വീഡിയോ ക്‌ളിപ്പുകള്‍. ഇരുവരും തമ്മിലുള്ള അവിഹിതബന്ധം കോടതിയില്‍ സ്ഥാപിയ്ക്കാന്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പടെ പ്രതികളുടെ ക്‌ളിപ്പിംഗുകള്‍ ഉണ്ട്. അശ്ലീല സന്ദേശങ്ങള്‍ മുതല്‍ ഇരുവരുടേയും വീഡിയോ ദൃശ്യങ്ങള്‍ വരെ പലതവണ പരസ്പരം കൈമാറിയിരുന്നു.
അനുശാന്തിയും നിനോയും നഗ്നദൃശ്യങ്ങള്‍ വാട്ട്‌സ് ആപിലൂടെ കൈമാറിയതായി മുമ്പും പ്രചാരണം ഉണ്ടായിരുന്നു. ഇവയൊക്കെ തെളിയിക്കുന്ന രേഖകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായി. സോഷ്യല്‍മീഡിയയുടെ ഉപയോഗം വ്യക്തി ബന്ധങ്ങളെ എത്രത്തോളം വഷളാക്കുമെന്നതിന്റേയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുമെന്നതിന്റെയും ഉദാഹരണമായി മാറുകയാണ് ഈ സംഭവം.

അസംഖ്യമായ സന്ദേശങ്ങള്‍
ഓരോ ദിവസവും അസംഖ്യം വാട്ട്‌സ് ആപ് സന്ദേശങ്ങള്‍, എസ്എംഎസുകള്‍, ഫോണ്‍കോളുകള്‍ എന്നിവ ഇരുവരും കൈമാറിയിരുന്നു

ക്ളിപ്പിംഗുകള്‍
നിനോയും അനുശാന്തിയും തമ്മിലുള്ള വഴിവിട്ട ജീവിതത്തിന്റെ തെളിവായി 300 ല്‍ അധികം വീഡിയോ ക്‌ളിപ്പിംഗുകള്‍

ഓരോ ചലനങ്ങളും
കൊലപാതകത്തില്‍ പിടിയ്ക്കപ്പെടും വരെ ടെക്‌നോ പാര്‍ക്കിലെ കമ്പനിയില്‍ നിന്നും വീട്ടിലെത്തിയാല്‍ അനുശാന്തിയുടെ ഓരോ ചലനങ്ങളും സെക്കന്റ് ബൈ സെക്കന്റായി നിനോ മാത്യു അറിഞ്ഞിരുന്നെന്ന് വാട്ട്‌സ് ആപ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തം

ഫോണ്‍ കോളുകള്‍
നേരം പുലരും വരെ നീണ്ട് നില്‍ക്കുന്ന ഫോണ്‍ കോളുകള്‍

ഡിജിറ്റല്‍...
കൊലപാതകത്തിന്റെ സ്‌കെച്ചും പ്‌ളാനും തയ്യാറാക്കുന്നതിലും സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തകയായിരുന്നു ഇരുവരും. കൊലപാതകികളെ കണ്ടെത്താന്‍ പൊലീസിന് സഹായകമായതും ഈ ഡിജിറ്റല്‍ തെളിവുകളാണ്

ഇങ്ങനെ
കേസില്‍ 49 സാക്ഷികള്‍, 41 തൊണ്ടിമുതലുകള്‍, 85 രേഖകള്‍ എന്നിലയും ലാപ് ടോപ്പില്‍ നിന്നും മറ്റും കണ്ടെടുത്ത 300 വീഡിയോ ക്‌ളിപ്പിംഗുകളും തെളിവായി.












Click it and Unblock the Notifications