കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ: മലപ്പുറത്ത് രണ്ടായിരം സംരക്ഷണ വസ്ത്രങ്ങള്‍ എത്തി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിവ ജാഗ്രതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനു 2000 പി.പി. കിറ്റുകള്‍ (പേഴ്‌സണല്‍ പ്രൊട്ടക്ട് കിറ്റ്) എത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു. വൈറസ് ഭീതിയുള്ള സഹചര്യങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഈ വ്യക്തിഗത സംരക്ഷണ കവചം ഉപയോഗിക്കാം. പകര്‍ച്ച പ്പനിയും മറ്റുമായി എത്തുന്ന രോഗികളെ ആശങ്കിയില്ലാതെ ശുശ്രൂഷിക്കുന്നതിന് ഇത് സംരക്ഷണം ഒരുക്കും.

nipah

ജില്ലാ കളക്ടറുടെ അധ്യക്ഷധയില്‍ ചേര്‍ന്ന നിപ്പാ അവലോകനയോഗം

ജില്ലയില്‍ ആരോഗ്യ രംഗത്ത് തുടര്‍ച്ചയായി പകര്‍ച്ച പനി തുടങ്ങിയവ തുടരുന്ന സഹചര്യത്തില്‍ മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് തലത്തില്‍ ജില്ലാ കലകടര്‍ അവലോകനം ചെയ്യും. വൈറസ് ആശങ്കയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന 150 പേര്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.


നിപ്പാ വൈറസ് : മന്ത്രി ജലീലിന്റെ അവലോകന യോഗം ഇന്ന്


ജില്ലയിലെ നിപ വൈറസ് ജാഗ്രത പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം ചെയ്യുന്നതിനും പനി - പകര്‍ച്ച വ്യാധി തുടങ്ങിയ തടയുന്നതിന് ജില്ലയില്‍ തദ്ദേശ സ്വാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഇന്ന് (ജൂണ്‍ 1) യോഗം വിളിച്ചു. രാവിലെ 10.30 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് യോഗം.

ജില്ലയിലെ മുഴുവന്‍ മുനിസിപ്പല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനു പുറമെ തങ്ങളുടെ പഞ്ചായത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍, ചെലവഴിച്ച ഫണ്ട്, പനി വിവര കണക്കുകള്‍, കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തുടങ്ങിയവ യോഗത്തില്‍ വിവരിക്കേണ്ടതാണന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇതിന് പുറമെ മെഡിക്കല്‍ ഓഫിസര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീനയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. കൂടുതല്‍ പ്രശ്‌നങ്ങളുള്ള മേഖലയിലെ ഡോക്ടര്‍ മാര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണം. പ്രദേശത്തെ പകര്‍ച്ചവ്യാധിയുടെ വിശദാംശങ്ങള്‍ അതിന് സ്വീകരിച്ച നടപടികള്‍,കൂടുതല്‍ നടപടികള്‍ എന്തെങ്കിലും ആവശ്യമുണ്ടങ്കില്‍ അതും വിവരിക്കണം.ഇതിനു പുറമെ ശുചിത്വവുമായി ബന്ധപ്പെട്ട് വാര്‍ഡ് തലത്തില്‍ വിനിയോഗിച്ച് തുകയുടെ കണക്കും ഹാജരാക്കണം.

നിപ്പാ വൈറസ് ബാധിച്ച് മരിച്ച രണ്ട് കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 10 ലക്ഷം നല്‍കി.

ജില്ലയില്‍ നിപ വൈറസ് ബാധിച്ച് മരിച്ച രണ്ട് കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്‌ട്രേറ്റില്‍ നടന്ന നിപ വൈറസ് ജാഗ്രതയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക കര്‍മ്മ സേനയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജില്ലയില്‍ മൂന്ന് പേരാണ് നിപ്പവൈറസ് ബാധിച്ച് മരിച്ചത്. ഇതില്‍ മൂര്‍ഖനാട് വില്ലേജിലെ തടത്തില്‍തോട് വേലായുധന്‍,തെന്നല വില്ലേജില്‍ മണ്ണന്താനത്ത് ഷിജിത എന്നിവരുടെ കുടുംബത്തിനാണ് തുക കൈമാറിയത്. എന്നാല്‍ മൂന്നിയൂര്‍ മേച്ചേരി ബിന്ദുവിന്റെ ബന്ധുക്കള്‍ക്കുള്ള തുക ബാങ്ക് എക്കൗണ്ട് നമ്പര്‍ ലഭ്യമാല്ലാത്തതിനാല്‍ കൈമാറാന്‍ കഴിഞ്ഞില്ല. വലിയ തുക എക്കൗണ്ട് വഴിമാറണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ അതിനുള്ള നടപടിയാണ് സ്വീകരിച്ചത്. ബിന്ദുവിന്റെ കുടുംബത്തിനുള്ള തുക ഇന്ന് മൈകാറും.

നിപ്പാ വൈറസ് ജാഗ്രത: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി.

നിപ വൈറസ് വ്യാപന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ എതെങ്കിലും തരത്തില്‍ രോഗ സംശയമുള്ളവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നുള്ള 50 ആംബുലന്‍സ് ഡ്രൈവര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഇതില്‍ നിന്ന് അഞ്ചു പേരെ തെരഞ്ഞെടുത്താണ് നിപ യുമായി ബന്ധപ്പെട്ടുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള ആംബുലന്‍സില്‍ ഡ്രൈവര്‍മാരായി ഉപയോഗിക്കുക. ഇവര്‍ക്ക് ആവശ്യമായ പി.പി. കിറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഗൗണ്‍, എന്‍.95, തുടങ്ങിയവ ഉള്‍പ്പെട്ടതാണ് കിറ്റുകള്‍. തിരൂര്‍,പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, മഞ്ചേരി, നിലമ്പൂര്‍ തുടങ്ങിയ തിരൂര്‍ റവന്യൂ ഡിഷിഷന്‍ കേന്ദ്രീകരിച്ചാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുക. നിപ്പ സര്‍വൈലന്‍സ് നോഡല്‍ ഓഫിസര്‍ ഡോ.ശ്രീബിജു ക്ലസ്സെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന മുഖ്യ പ്രഭാഷണം നടത്തി. ഡപ്യുട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

English summary
nipah-2000 safety dresses in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X