Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ വ്യാജപ്രചരണം; കോഴിവില്‍പന 30ശതമാനം കുറഞ്ഞു, കോഴി കര്‍ഷകരും പരിഭ്രാന്തിയിലായി

മലപ്പുറം: കോഴികളിലൂടെ നിപ വൈറസ് ബാധപടരുന്നുണ്ടെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്നു സംസ്ഥാനത്തെ കോഴിവില്‍പന 30ശതമാനത്തിലധികംകുറഞ്ഞു. കോഴികര്‍ഷക സംഘടനയായ കേരളാ ഫൗള്‍ട്രിഫാര്‍മേഴ്‌സ് അസോസിയേഷന്‍ നടത്തിയ കണക്കെടുപ്പിലാണു വ്യാജ പ്രചരണം ആരംഭിച്ച കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ വന്‍തോതില്‍ കോഴിവില്‍പന കുറഞ്ഞതായി പറയുന്നത്.

chikn

നിപ വ്യാജപ്രചരണത്തെ തുടര്‍ന്ന് വില്‍പന കുറഞ്ഞ മലപ്പുറത്തെ കോഴിക്കടയിലെ ലോഡ്‌പെട്ടികള്‍ പുറത്തുവെച്ചപ്പോള്‍.

വ്യാജ പ്രചരണത്തിന് മുമ്പുവരെ 220രൂപവരെയായിരുന്നു കോഴിയിറച്ചിയുടെ വില നിലവില്‍ 160രൂപയായി കുറഞ്ഞു. ജി.എസ്.ടി നികുതി ഏകീകരണം വന്നതിന് ആദ്യമായാണ് കോഴിയിറച്ചിക്ക് 220രൂപയായി വില വര്‍ധിച്ചിരുന്നത്. കഴിഞ്ഞ അഞ്ചുമാസമായി നഷ്ടം സഹിച്ചും കോഴിക്കൃഷി നടത്തിയിരുന്ന കേരളത്തിലെ കോഴികര്‍ഷകര്‍ക്ക് യഥാര്‍ഥ വില ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്താണു വ്യാജ പ്രചരണത്തിലൂടെ വിലയിടിച്ചും വില്‍പന കുറിച്ചും പ്രതിസന്ധിയുണ്ടാക്കിയതെന്നു കോഴിക്കര്‍ഷക സംഘനകള്‍ പരാതിപ്പെടുന്നു.

70 രൂപ മുതല്‍ 120രൂപവരെയായിരുന്നു കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ കോഴിയുടെ വില. തുടര്‍ന്നു റമദാന്‍കൂടി വന്നതോടെയാണു വിലവര്‍ധനവുണ്ടായത്. കോഴിയുടെ വിലക്കുറവ് കാരണം കേരളത്തിലെ കോഴിഫാമുകളില്‍ ഭൂരിഭാഗവും പൂട്ടുകയും കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. നേരത്തെ ഓരോ കോഴിക്കോടകളിലും ഇറക്കിയിരുന്ന ലോഡുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. കോഴിക്കോട് ഡി.എം.ഒയുടെ വ്യാജ ലെറ്റര്‍ ബാഡിപയോഗിച്ചാണ് കോഴികളിലൂടെ നിപ വൈറസ് പ്രചരിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഡി.എം.ഒയും കോഴിക്കോട് ജില്ലാ കലക്ടറുംവരെ കുറിപ്പിറക്കിയിയെങ്കിലും ഇതൊന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചില്ല. വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ അന്നേ ദിവസംതന്നെ കേരളാ പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദറലി വറ്റലൂര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ കര്‍ഷകസംഘടനാ പ്രതിനിധികള്‍ തുടര്‍ ദിവസങ്ങളിലായി കോഴിക്കോട്, മലപ്പുറം ജില്ലാ മേധാവികള്‍ക്കും പരാതി നല്‍കി. വ്യാജ പ്രചരണം നടത്തിയവര്‍ ഗൂഡലക്ഷ്യംവെച്ചു പ്രവര്‍ത്തിക്കുകയാണെന്നാണ് കര്‍ഷക സംഘടനകള്‍ പരാതിപ്പെടുന്നത്.

Recommended Video

cmsvideo
    കോഴിയിലെ നിപ വൈറസ് വ്യാജ പ്രചാരണം | Oneindia Malayalam

    നിപ വൈറസ് ബാധ കോഴികളിലൂടെ പകരുന്നുവെന്ന് വാര്‍ത്ത ലാബ് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നുവെന്നും തമിഴ്‌നാട്ടില്‍നിന്നും വരുന്ന 60ശതമാനം കോഴികളിലും നിപ വൈറസ് ബാധ ഉള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തിയെന്നും ഇതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കോഴി കഴിക്കുന്നത് വിലക്കാന്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുവെന്നും കാണിച്ചു കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വ്യാജ ലെറ്റര്‍പാഡും സീലും ഒപ്പും വെച്ചാണു സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നത്. ഇങ്ങിനെ ഒരു അറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇതെ മെഡിക്കല്‍ ഓഫീസര്‍ മറ്റൊരു പത്രക്കുറിപ്പും ഇറക്കിയിരുന്നു. എന്നാല്‍ തെറ്റായ പ്രചരണമാണു ഇപ്പോഴും ജനം വിശ്വാസിക്കുന്നതെന്നും കോഴികര്‍ഷകരും ഈ പ്രചരണം ആദ്യഘട്ടത്തില്‍ വിശ്വസിച്ചിരുന്നുവെന്നും കേരളാഫൗട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദറലി വറ്റലൂര്‍ പറഞ്ഞു. കോഴികളെ പരിചരിക്കുന്നവര്‍ക്കും രോഗം പടരുമെന്ന പ്രചരണം നടന്നതിനാല്‍ കോഴികര്‍ഷകരും കുടുംബങ്ങളും പരിഭ്രാന്തിയിലായിരുന്നുവെന്നും പിന്നീട് അധികൃതരുടെ ഔദ്യോഗിക വിശദീകരണം വന്നതോടെയാണ് കര്‍ഷകര്‍ക്ക് വിഷയത്തില്‍ വ്യക്തതവന്നതെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+