Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ; കോഴിക്കോട് ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തി, 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. 24-ാം തീയതി വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

'പൂനെയിലേക്ക് അയച്ച 5 സാമ്പിളുകളിൽ 3 സാമ്പിളുകളാണ് പോസിറ്റീവായി സ്ഥിരീകരിച്ചത്. 30 ന് മരിച്ച വ്യക്തിയുടെ 9 വയസുള്ള മകൻ വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിക്ക് മോണോക്ലോണൽ ആന്റിബോഡി ആവശ്യമാണെന്നതിനാൽ ഇക്കാര്യം ഐസിഎംആറിനോട് ആവശ്യപ്പെടുകയും മരുന്ന് ഇവിടെ എത്തിക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.

veenanew

സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. ഇതുവരെ 706 പേരാണ് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഹൈ റിസ്ക് വിഭാഗത്തിൽ 77 പേരാണ് ഉള്ളത്. ആരോഗ്യ പ്രവർത്തകർ 153 പേരുണ്ട്. ഹൈറിസ്ക് ആയിട്ടുളള ആളുകളെ വീടുകളിലാണ് ഐസോലേഷനിലാക്കിയിരിക്കുന്നത്.
30 ന് മരിച്ച രോഗിയുടെ ഏറ്റവും അടുത്ത കോൺടാക്ട് ലിസ്റ്റിൽ ഉള്ള 13 പേർ മെഡിക്കൽ കോളേജിൽ ഐസോലേഷനിലാണ്. അവരുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളൊന്നുമല്ല'.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വാര്‍ഡ് തിരിച്ച് സന്നദ്ധ സേന രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് വളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. പഞ്ചായത്തുകളായിരിക്കും ഈ വളന്റിയർമാരെ നിശ്ചയിക്കുക. വളന്റിയർമാർക്ക് ബാഡ്ജ് നൽകും. ഐസോലേഷനിൽ കഴിയുന്നവരെ പാർപ്പിക്കാൻൻ ആശുപത്രികളിൽ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ലക്ഷണങ്ങൾ ഉള്ളവർ മാത്രം മെഡിക്കൽ കോളേജിലേക്ക് പോയാൽ മതിയാകുമെന്നും മന്ത്രി പറഞ്ഞു.

നിപ: നാല് പേർ ഐസിയുവിൽ, 11 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു; ജില്ലാ കളക്ടർ

നിപ മരണത്തില്‍ ആകെ 789 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത. 'മുഹമ്മദലിയുടെ സമ്പർക്കപ്പട്ടികയിൽ 371 പേരും മകന്റെ സമ്പർക്ക പട്ടികയിൽ 60 പേരും ബന്ധുവിന്റെ സമ്പർക്കപ്പട്ടികയിൽ 77 പേരുമാണ് ഉള്ളത്. ഹാരിസിന്റെ സമ്പർക്ക പട്ടികയിൽ 281 പേരുണ്ട്. ഇന്ന് 313 വീടുകൾ സർവ്വേ ചെയ്തിരുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന മൂന്ന് പേർക്ക് പനിയുണ്ട്. ഇതിൽ രണ്ട് പേർക്ക് നേരിട്ട് ബന്ധമില്ല. ഒരാൾക്ക് മാത്രമാണ് ഉള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 13 പേരും മിംസില്‍ 7 പേരുമാണ് ചികിത്സയിലുള്ളത്', മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+